എരുമേലി: ഗ്രാമപഞ്ചായത്ത് കമ്മറ്റി തീരുമാനം അട്ടിമറിച്ച് കംഫര്‍ട്ട് സ്റ്റേഷന് കരാറുകാരനായ സ്വകാര്യ വ്യക്തി തുറന്ന് പ്രവര്‍ത്തിപ്പിച്ച സംഭവത്തിനു പിന്നില്‍ പഞ്ചായത്തിലെ ചില ജീവനക്കാരുടെയും ഭരണ പക്ഷത്തെ അംഗങ്ങളുടെയും ഒത്താശയോടെയെന്ന് റിപ്പോര്‍ട്ട്. ആശുപത്രിക്കു തൊട്ടടുത്തായതിനാല്‍ കക്കൂസുകള്‍ തുറക്കരുതെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്ന്നാ ണ് കംഫര്‍ട്ട് സ്റ്റേഷന് തുറക്കേണ്ടതില്ലെന്ന പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചതെനന്നും അഴിമതി അന്വേഷണ കമ്മീഷന് ചെയര്‍മാനും അംഗവുമായ എം.എസ്. സതീഷ് ജന്മഭൂമിയോട് പറഞ്ഞു. കംഫര്‍ട്ട് സ്റ്റേഷന് അഴിമതിയെ സംബന്ധിച്ച് പഞ്ചായത്തിലെ ചില ജീവനക്കാരും ഭരണപക്ഷത്തെ ചില അംഗങ്ങളും ഒത്താശ ചെയ്തുകൊടുത്തുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായും സതീഷ് പറഞ്ഞു. കംഫര്‍ട്ട് സ്റ്റേഷന് അഴിമതികള്‍ ജന്മഭൂമിയാണ് ആദ്യം പുറത്തു കൊണ്ടുവന്നത്. അഴിമതിയുടെ ശരിയായ റിപ്പോര്‍ട്ട് പഞ്ചായത്ത് ജനറല്‍ കമ്മറ്റിയില്‍ വയ്ക്കുമെന്നും സാമ്പത്തിക അഴിമതി നടത്തിയിട്ടുണ്ടെന്നും അംഗം പറഞ്ഞു. പഞ്ചായത്ത് കമ്മറ്റി തീരുമാനങ്ങളില്ലാതെ ചില ഉദ്യോഗസ്ഥര്‍ ഭരണകാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നതായും പരാതികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: