ചെറുപൂരങ്ങള്‍ രാവിലെ മുതല്‍
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഇന്ന് പകല്‍പ്പൂരം നടക്കും. ഉച്ചകഴിഞ്ഞ് ൪ മുതലാണ് പകല്‍പ്പൂരം ആരംഭിക്കുന്നത്. പതിനൊന്ന് ക്ഷേത്രങ്ങളില്‍ നിന്നായി ചെറുപൂരങ്ങള്‍ എത്തുന്നു. അമ്പലക്കടവ് ഭഗവതീക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുതിയ തൃക്കോവില്‍ മഹാവിഷ്ണുക്ഷേത്രം, പള്ളിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രം, കൊപ്രത്ത് ദുര്‍ഗ്ഗാദേവീക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, നാഗമ്പടം ശ്രീ മഹാദേവക്ഷേത്രം, തളിക്കോട്ട ശ്രീ മഹാദേവര്‍ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കല്‍ ദേവീക്ഷേത്രം, പുല്ലരിക്കുന്ന മുള്ളൂര്ക്കുളങ്ങര മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങള്‍ രാവിലെ 11 മണിക്കുമുമ്പായി ക്ഷേത്രത്തിണ്റ്റെ തെക്കെ ഗോപുരത്തില്‍ കൂടി വന്ന് വടക്കുംനാഥ സന്നിധിയില്‍ എത്തിച്ചേരും. ഓരോ ചെറുപൂരങ്ങളും വടക്കുംനാഥന് നേദിക്കാനുള്ള കരിക്ക് ആനപ്പുറത്ത് എഴുന്നെള്ളിച്ച് വാദ്യമേളങ്ങളോടും താലപ്പൊലിയോടും കൂടിയാണ് എത്തിച്ചേരുന്നത്. ഉച്ചയ്ക്ക് ശേഷം 4ന് ആരംഭിക്കുന്ന പകല്‍പ്പൂരത്തില്‍ പടിഞ്ഞാറന്‍ ചേരുവാരത്തില്‍ വാദ്യകുലപതി പത്മശ്രീ പെരുവനം കുട്ടന്മാരാരും അറുപതില്പരം മേളകലാകാരന്മാരും അണിനിരക്കുന്ന ആല്‍ത്തറമേളവും കിഴക്കന്‍ ചേരുവാരത്തില്‍ മേളകുലപതി പത്മശ്രീ മട്ടന്നൂറ്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും നടക്കും. പകല്‍പ്പൂരത്തിനു ശേഷം രാത്രി 8.30ന് തിരുനക്കര വിശ്വരൂപാ ഭജന്‍സിണ്റ്റെ നാമഘോഷലഹരി. 9.30ന് പത്തനംതിട്ട സാരംഗ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള. 1മണിക്ക് പള്ളിനായാട്ട്. തുര്‍ന്ന് പള്ളിവേട്ട എഴുന്നെള്ളത്ത്. ആറാട്ടുദിനമായ നാളെ രാവിലെ 8ന് ആറാട്ടിനായി അമ്പലക്കടവ് ക്ഷേത്രക്കടവിലേക്ക് എഴുന്നെള്ളിപ്പ് നടക്കും. ഉച്ചയ്ക്ക് 12മുതല്‍ ക്ഷേത്രാങ്കണത്തില്‍ ആറാട്ട് സദ്യ. വൈകിട്ട് 6ന് അമ്പലക്കടവ് ക്ഷേത്രക്കടവില്‍ ആറാട്ട്. വൈകിട്ട് 6.30മുതല്‍ നാദസ്വരവിദ്വാന് തിരുവിഴാ ജയശങ്കര്‍ നയിക്കുന്ന നാദസ്വരക്കച്ചേരി. രാത്രി 9ന് സമാപനസമ്മേളനത്തില്‍ കേസരി മുഖ്യപത്രാധിപര്‍ ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. 11മുതല്‍ ചലച്ചിത്ര പിന്നണിഗായിക ഡോ.നിത്യശ്രീ മഹാദേവണ്റ്റെ സംഗിതസദസ്. 2.30ന് ആറാട്ട് വരവേല്പ്, 4ന് വെടിക്കെട്ട്. 5ന് കൊടിയിറക്ക് എന്നിവയും നടക്കും.
നഗരത്തില്‍ രാവിലെ മുതല്‍ ഗതാഗതക്രമീകരണം
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകല്‍പ്പൂരം പ്രമാണിച്ച് ഇന്ന് നഗരത്തില്‍ ഗതാഗതക്രമീകരണങ്ങള് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ൧൧ മുതല്‍ ഭാരവണ്ടികള്‍ക്ക് നഗരത്തിലേക്ക് പ്രവേശനമില്ല. വടക്കു നിന്ന് തെക്കോട്ട് പോകേണ്ട ഭാരവണ്ടികള്‍ ഏറ്റുമാനൂര്‍-മണര്‍കാട്-തലപ്പാടി-ചങ്ങനാശ്ശേരി വഴിയും ഏറ്റുമാനൂരിനും നാഗമ്പടത്തിനും ഇടയ്ക്കുനിന്ന് വരുന്ന ഭാരവണ്ടികള്‍ നാഗമ്പടം-കഞ്ഞിക്കുഴി-കടുവാക്കുളം-ചങ്ങനാശ്ശേരി വഴിയും പോകണം. തെക്കു നിന്ന് വടക്കോട്ടു പോകേണ്ട വാഹനങ്ങള്‍ ചിങ്ങവനം-കടുവാക്കുളം-കഞ്ഞിക്കുഴി-നാഗമ്പടം വഴിയും ചിങ്ങവനത്തിനും കോടിമതയ്ക്കും ഇടയില്‍ നിന്നു വരുന്നവ മണിപ്പുഴയില്‍ നിന്ന് കൊല്ലാട്-കഞ്ഞിക്കുഴി വഴിയും നാഗമ്പടത്തേക്ക് പോകണം. സര്‍വീസ് ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തണം. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ തിരുനക്കര സ്റ്റാന്‍ഡില്‍ നിന്നുളള ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കും. തുടര്‍ന്ന് എല്ലാ സര്‍വീസുകളും ആരംഭിക്കുന്നതും അവസാനിക്കുന്നതും നാഗമ്പടം ബസ് സ്റ്റാണ്റ്റിലായിരിക്കും. കെ.കെ. റോഡ്, ശാസ്ത്രി റോഡ്, എം.സി. റോഡ്, ടൗണ്‍ എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. കെ.കെ. റോഡില്‍ നിന്നു വരുന്ന സര്‍വീസ് ബസുകള്‍ രണ്ടുമുതല്‍ കളക്ട്രേറ്റ് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ലോഗോസ് ജംഗ്ഷന്- കുര്യന് ഉതുപ്പ് റോഡ് വഴി നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ എത്തി, ബേക്കര്‍ ജംഗ്ഷന്-ശാസ്ത്രി റോഡ് വഴി തിരിച്ചുപോകണം. കാരാപ്പുഴ-തിരുവാതുക്കല്‍-തിരുവാര്‍പ്പ് ഭാഗത്തേക്കുളള വാഹനങ്ങള്‍ നാഗമ്പടം സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട് കെ.എസ്.ആര്.ടി.സി.- പുളിമൂട്-പാലാമ്പടം-ബോട്ട് ജെട്ടി വഴി പോകണം. ഈ ഭാഗത്തുനിന്ന് ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ പുത്തനങ്ങാടി-ഉപ്പൂട്ടി കവല-ബേക്കര്‍ ജംഗ്ഷന് വഴി നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ എത്തണം. കോട്ടയം ചില്‍ഡ്രന്‍സ് ലൈബ്രറി ഭാഗത്തു നിന്നും ടൗണിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ലൈബ്രറി ഭാഗത്തു നിന്നും തെക്കോട്ട് തിരിഞ്ഞ് ബോട്ട് ജെട്ടി-പാലാമ്പടം-പുളിമൂട് ജംഗ്ഷന് വഴി പോകണം. വലിയവിളക്ക് ഭക്തിസാന്ദ്രമായി
കോട്ടയം: തിരുവുത്സവത്തോടനുബന്ധിച്ച് ഇന്നലെ ക്ഷേത്രത്തില്‍ നടന്ന വലിയവിളക്ക് ഭക്തിസാന്ദ്രമായി. രാത്രി ൧൧ മുത്ള് വിളക്കിനെഴുന്നള്ളിപ്പ്,വലിയകാണിക്ക എന്നിവ നടന്നു. വൈകിട്ടു നടന്ന കാഴ്ചശ്രീബലി ദര്‍ശിക്കാനായി ആയിരങ്ങളാണ് ക്ഷേത്രത്തിലേക്കെത്തിയത്. കണ്വന്ഷന് പന്തലില്‍ രാത്രി ൮.൩൦ന് കോട്ടയം എസ്.ഹരിഹരന് ആണ്റ്റ് പാര്‍ട്ടിയുടെ വയലിന് ഫ്യൂഷന്‍,രാത്രി ൧൦ന് ശ്രീമൂകാംബിക നൃത്ത കലാക്ഷേത്രം അവതരിപ്പിച്ച നൃത്തപരിപാടി എന്നിവ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: