കൊച്ചി: ജീവന്‍രക്ഷാ ഉപാധിയായ ഇന്‍ട്രാവെനസ് (ഐ വി) ഫ്ലൂയിഡുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്ക് പ്രമുഖ സര്‍ക്കാരേതര സംഘടനയായ മഹിളാ സമാജ് സേവന ആന്റ് വികാസ് സമിതി കൊച്ചിയില്‍ തുടക്കം കുറിച്ചു.
ഐ വി ഫ്്ലൂയിഡുകള് അനുഗ്രഹമോ വിനാശമോ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചുകൊണ്ടാണ് സമിതി ബോധവല്‍ക്കരണ ശ്രമം തുടങ്ങിയത്. ഐ വി ഫ്്ലൂയിഡുകളെക്കുറിച്ചും അതിന്റെ ജീവിതചക്രത്തെക്കുറിച്ചും ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റായ രീതിയില്‍ മനസിലാക്കുകയോ ചെയ്തിരിക്കുകയാണെന്ന് ചര്‍ച്ചയില്‍ സംസാരിച്ച സമിതി കോ ഓര്‍ഡിനേറ്റര്‍ സന്ദീപ് യാദവ് ചൂണ്ടിക്കാട്ടി.
ഐ വി ഫ്ലൂയിഡ് മനുഷ്യകുലത്തിന് അതീവ നിര്‍ണായകമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ റിട്ട. ഡപ്യൂട്ടി ഡ്രഗ് കണ്‍ട്രോളറായ കപില്‍ ഭാര്‍ഗവ ചൂണ്ടിക്കാട്ടി. ഫ്ലൂയിഡുകളുടെ മികച്ച സ്റ്റോറേജ്, വിതരണ, കൈകാര്യം ചെയ്യല്‍ രീതികളിലെ സവിശേഷ മേഖലകളെ ഉയര്‍ത്തിക്കാണിക്കുകയാണ് ഈ ചര്‍ച്ചയുടെ ലക്ഷ്യം.
നിര്‍മിക്കപ്പെട്ട ഉല്പന്നം കമ്പനിവളപ്പില്നിന്ന് പുറത്തേക്ക് വരുന്നതുമുതല്‍ രോഗികളിലെത്തുന്നതുവരെയുള്ള സങ്കീര്‍ണ പ്രക്രിയകളും ഇത് ചൂണ്ടിക്കാണിക്കും.
അതിന്റെ ഫലപ്രദമായ കൈകാര്യം ചെയ്യലില്‍ പങ്കാളിത്തമുള്ള വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ വലിയൊരളവിലുള്ള അഭിപ്രായ സമന്വയം സൃഷ്ടിക്കുന്നതിന്് സമീപകാലത്തെ ഡിസിജിഐ മാര്‍ഗനിര്‍ദേശങ്ങള്‍ അത്യാവശ്യമാണ്. ഇത്തരം ചര്‍ച്ചകള്‍ ഈ വിഭാഗം ഔഷധങ്ങള്‍ കൈകാര്യം ചെയ്യുന്ന വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയ ചാനലുകള്‍ തുറക്കാനും മെച്ചപ്പെടുത്താനും സഹായിക്കുമെന്നും അതുവഴി മനുഷ്യകുലത്തിന് അത് ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: