കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ തെറ്റായ നയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ അഞ്ഞൂറിലധികം വരുന്ന സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ അടുത്ത അധ്യയന വര്‍ഷത്തോടെ അടച്ചുപൂട്ടേണ്ടിവരുമെന്ന് കേരള ഫെഡറേഷന് ഒഫ് സിബിഎസ്ഇ ആന്‍ഡ് ഐസിഎസ്ഇ സ്കൂള്‍ ചെയര്മാന് അഡ്വ ടിപിഎം ഇബ്രാഹിം ഖാന്. വര്‍ഷങ്ങളായി രണ്ട് ഏക്കര്‍ സ്ഥലത്തു പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കു മൂന്നേക്കറുണ്ടാകണമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ക്കു നല്കുന്ന അതേ ശമ്പളം സിബിഎസ്ഇ സ്കൂളുകളിലെ അധ്യാപകര്‍ക്കും നല്‍കണമെന്ന വ്യവസ്ഥയും അധ്യാപകരുടെ യോഗ്യത സംബന്ധിച്ച കാര്യവും ഭൂരിപക്ഷം സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് പാലിക്കാന്‍ കഴിയില്ല. ഇത് മനസിലാക്കാതെയാണു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എടുത്ത തീരൂമാനം യുഡിഎഫ് സര്‍ക്കാരും മുന്നോട്ടു കൊണ്ടുപോകുന്നത്.
വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളെ ബാധിക്കുന്ന ചട്ടങ്ങള്‍ ഉണ്ടാക്കാനുള്ള അവകാശം കേന്ദ്രസര്ക്കാരിനാണുള്ളത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളുടെ കരിക്കുലം തീരുമാനിക്കാനുള്ള അതോറിറ്റിയായി എന്സിഇആര്ക്കു പകരം എസ്സിഇആര്യെ നിയമിച്ചരിക്കുകയാണ്. ഇത് സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളില്‍ നടപ്പാക്കിയാല്‍ സിബിഎസ്ഇയുടെ അംഗീകാര പരിധിയില്‍നിന്നും പുറത്തുപോകും. നടപ്പാക്കിയില്ലെങ്കില്‍ സംസ്ഥാനസര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാത്ത അവസ്ഥയാകും. തെറ്റായ ഇത്തരം നയങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില് പ്രത്യക്ഷസമരപരിപാടികള് ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: