ആലുവ: കമ്മീഷന് വര്‍ദ്ധനവും മറ്റാവശ്യങ്ങളുമുന്നയിച്ച് പത്ര ഏജന്റുമാരുടെ അനിശ്ചിതകാല ബഹിഷ്ക്കരണ സമരം മൂലം ആലുവായില്‍ പ്രമുഖ പത്രങ്ങളുടെ വിതരണം ഭാഗീകമായി തടസ്സപ്പെട്ടു. പലയിടത്തും പോലീസ് കാവലിലാണ് സമരത്തില്‍ പങ്കെടുക്കാത്ത ഏജന്റുമാര്‍ക്ക് പത്രം എത്തിയത്. ചുരുക്കം ഭാഗങ്ങളില്‍ നാമമാത്രമായ ഏജന്റുമാര്‍ മാത്രമാണ് വിതരണം നടത്താനുണ്ടായത്. കമ്മീഷന് 50 ശതമാനമാക്കുക, അമിതമായിവരുന്ന സപ്ലിമെന്റുകളുടെ വിതരണത്തിന് അധികം കമ്മീഷന് അനുവദിക്കുക, സപ്ലിമെന്റുകള്‍ പത്രത്തിനുള്ളില്‍ അടക്കിവിതരണത്തിനെത്തിക്കുക, അല്ലെങ്കില്‍ അതിന് പ്രത്യേകകൂലി നല്‍കുക, ഏജന്റ് ആവശ്യപ്പെട്ടതില്‍ അധികം പത്രം വിതരണത്തിനയക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഏജന്റുമാര്‍ സമരം നടത്തുന്നത്. ജന്മഭൂമി, ദേശാഭിമാനി, വീക്ഷണം, ജനയുഗം, ചന്ദ്രിക എന്നീ പത്രങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: