ഇസ്ലാമാബാദ്: യുഎസുമായി ഉണ്ടാക്കിയ പുതിയ കരാറിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയുടെ യുദ്ധവിമാനമായ ഡ്രോണ്‍ രാജ്യത്തിനകത്ത് ആക്രമണം നടത്തുന്നത് നിര്‍ത്തണമെന്ന് പാക് പാര്‍ലമെന്റ് കമ്മീഷന്. നവംബര്‍ മാസം അമേരിക്കയുടെ ആളില്ലാ വിമാനം പാക് അതിര്‍ത്തിയില്‍ നടത്തിയ അക്രമത്തില്‍ 24 പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. യുഎസ് പാക് ബന്ധം മെച്ചപ്പെട്ടുവരുന്ന അവസരത്തിലൂടെ പാക് ആവശ്യം വീണ്ടും സ്ഥിതി സമ്പൂര്ണ്ണമാക്കുവാനാണ് സാധ്യത. മിക്ക പാക്കിസ്ഥാനികളും ആഗ്രഹിക്കുന്നതുപോലെ അമേരിക്കയുമായുള്ള ബന്ധം മുറിഞ്ഞിട്ടില്ല. പാക്കിസ്ഥാനുമായുള്ള ബന്ധം പുനഃസ്ഥാപിക്കേണ്ടത് വാഷിംഗ്ടണിന്റെ ആവശ്യമാണ്. അഫ്ഗാനിസ്ഥാനിലെ തീവ്രവാദപ്പോരാട്ടത്തില് വിജയിക്കാന്‍ ഇതാവശ്യമാണ്.
എന്നാല്‍ ഡ്രോണ്‍ ആക്രമണം അല്‍ഖ്വയ്ദയ്ക്കും താലിബാനുമെതിരായ യുദ്ധത്തില്‍ അത്യാവശ്യമാണെന്നാണ് അമേരിക്കന്‍ വാദം. ചില ആക്രമണങ്ങളോട് സ്വകാര്യമായി പാക് പട്ടാളം യോജിക്കുന്നുവെന്നാണ് യുഎസ് വാദം. അവരെ ചിലത് അറിയിക്കുകയും ചെയ്തിട്ടുണ്ട്. നവംബര്‍ മാസത്തെ അക്രമം അമേരിക്കക്കെതിരെ പാക്കിസ്ഥാനില്‍ ശക്തമായ എതിര്‍പ്പ് വിളിച്ച് വരുത്തിയിരുന്നു. സുരക്ഷ സംബന്ധിച്ച് പുതിയ ചില സന്ധിയുണ്ടാക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത് ഈ ആക്രമണമാണ്.
പുതിയ യുഎസ്-പാക് ബന്ധം സംബന്ധിച്ച് പാക് പട്ടാളവും സര്‍ക്കാരും പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പാര്‍ലമെന്ററി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. കമ്മീഷന് തലവന്‍ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളില്‍ നവംബര്‍ ആക്രമത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിക്കണമെന്നും ഡ്രോണ്‍ ആക്രമണം നിര്‍ത്തണമെന്നും പറയുന്നു. നാറ്റോ സപ്ലെയിലൈന് പുനഃസ്ഥാപിക്കണമെന്നും അന്‍പത് ശതമാനം ചരക്ക് നീക്കം റെയില്‍വേ വഴിയാക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിക്കുന്നു. ചര്‍ച്ചയ്ക്കുശേഷം നിര്‍ദ്ദേശങ്ങള്‍ വോട്ടിനിടും. യുഎസുമായി ബന്ധം പുനഃസ്ഥാപിക്കണമോ എന്നകാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ പാര്‍ലമെന്റില്‍ നടക്കുന്നചര്ച്ച സര്‍ക്കാര്‍ തീരുമാനത്തെ ബാധിക്കും.
യുഎസ് സപ്ലെയിലൈന് പുനഃസ്ഥാപിക്കുമെന്നും ഡ്രോണ്‍ ആക്രമണം തുടങ്ങുമെന്നുമാണ് നിരീക്ഷകരുടെ അഭിപ്രായം. അമേരിക്കയുമായുള്ള ബന്ധം മുറിഞ്ഞാലും മറ്റ് പാശ്ചാത്യരാജ്യങ്ങളുടെ സഹായത്താല്‍ പാക് സമ്പദ്വ്യവസ്ഥയ്ക്ക് പിടിച്ച് നില്‍ക്കാനാകുമെന്നും വാദമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: