Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എസ്പിയും ബിഎസ്പിയും മറുകണ്ടം ചാടി എന്‍സിടിസി ഭേദഗതി: സര്‍ക്കാര്‍ രക്ഷപ്പെട്ടു

Janmabhumi Online by Janmabhumi Online
Mar 21, 2012, 12:36 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ ദേശീയ ഭീകരവിരുദ്ധ കേന്ദ്രം സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതിയില്‍ സര്‍ക്കാര്‍ രക്ഷപ്പെട്ടു. യുപിഎക്ക്‌ പുറത്തുള്ള എസ്പി, ബിഎസ്പി എന്നീ പാര്‍ട്ടികളുടെ സഹായത്തോടെയാണ്‌ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ ഭേദഗതി പരാജയപ്പെടുത്തിയത്‌. ഭീകരവിരുദ്ധ കേന്ദ്രത്തെ ശക്തമായി എതിര്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്‌ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ ഭരണപക്ഷത്തിന്‌ 97 അംഗങ്ങളാണുള്ളത്‌. ശ്രീലങ്കന്‍ പ്രശ്നത്തില്‍ സര്‍ക്കാരിന്റെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ച്‌ ബിജെപി സഭ ബഹിഷ്കരിച്ചു. ഫെഡറല്‍ സംവിധാനത്തെ ബാധിക്കുന്ന ഒരു നടപടിയും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളെ പൂര്‍ണമായും പരിഗണിച്ചുകൊണ്ട്‌ മാത്രമേ കേന്ദ്രം മുന്നോട്ടുപോവുകയുള്ളൂ.

ബിജെപിയും ഇടതുസംഘടനകളും നാല്‌ ഭേദഗതികളാണ്‌ കൊണ്ടുവന്നത്‌. മുഖ്യമന്ത്രിമാരുമായി ധാരണയാവാതെ കേന്ദ്രം ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകരുതെന്നായിരുന്നു പ്രധാന ആവശ്യം. 82 ന്‌ എതിരെ 105 വോട്ടിനാണ്‌ ഭേദഗതി തള്ളിയത്‌. എസ്പിയുടെ നാല്‌ അംഗങ്ങളും ബിഎസ്പിയുടെ 17 അംഗങ്ങളും സര്‍ക്കാരിന്‌ അനുകൂലമായി വോട്ടുചെയ്തു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള ചര്‍ച്ച ശബ്ദവോട്ടോടെ സഭ പാസാക്കി.

ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളാരംഭിക്കും മുമ്പ്‌ സംസ്ഥാന സര്‍ക്കാരുകളോട്‌ ആലോചിക്കും. ഏപ്രില്‍ 26 ന്‌ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും നന്ദിപ്രമേയത്തിന്‌ മറുപടി പറയവെ പ്രധാനമന്ത്രി പറഞ്ഞു. ഭീകരതക്കെതിരെ പോരാടുന്നതിനും ഇടതുപക്ഷ ഭീകരവാദത്തെ പരാജയപ്പെടുത്തുന്നതിനും ഭീകരവിരുദ്ധ കേന്ദ്രം ആവശ്യമാണ്‌. ഒഡീഷയില്‍ രണ്ട്‌ ഇറ്റലിക്കാരെ തട്ടിക്കൊണ്ടുപോയ വിഷയം ദേശീയ സുരക്ഷിതത്വം അപകടാവസ്ഥയിലായതിന്റെ സൂചനയാണെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

ഭീകരവിരുദ്ധ കേന്ദ്രം സംബന്ധിച്ച്‌ രണ്ട്‌ വ്യത്യസ്ത അഭിപ്രായം നിലവിലുണ്ട്‌. എന്നാല്‍ പരസ്പര ചര്‍ച്ചയില്‍ക്കൂടി പ്രസ്തുത പ്രശ്നം പരിഹരിക്കാവുന്നതാണ്‌. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സംവിധാനത്തെ മറികടക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. ഏപ്രില്‍ 16 ന്‌ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വിശദമായി എല്ലാ കാര്യവും ചര്‍ച്ച ചെയ്യും.

എന്നാല്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ പ്രതിപക്ഷം മുഖവിലക്കെടുത്തില്ല. ക്രമസമാധാനപാലനം സംസ്ഥാന വിഷയമാണെന്ന്‌ പറഞ്ഞ അരുണ്‍ ജെറ്റ്ലി ആളുകളെ അറസ്റ്റ്‌ ചെയ്യാനുള്ള ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ അവകാശം സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന്‌ പറഞ്ഞു. ഭീകരവാദത്തിനെതിരെ ഒരുമിച്ച്‌ പോരാടണമെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട്‌ ജെറ്റ്ലി യോജിച്ചു. എന്നാല്‍ ഫെഡറലിസവും ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനവും തമ്മില്‍ ഭിന്നതയില്ലെന്നും രണ്ടും ഒരുമിച്ച്‌ കൊണ്ടുപോകണമെന്നും ജെറ്റ്ലി പറഞ്ഞു.

അന്വേഷണവും പരിശോധനയും അറസ്റ്റ്‌ നടക്കുന്നതിന്‌ മുമ്പും സംസ്ഥാനങ്ങളോട്‌ ആലോചിക്കണമെന്ന്‌ ജെറ്റ്ലി പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ ഭീകരവിരുദ്ധ കേന്ദ്രം തുടങ്ങരുതെന്ന്‌ ജനതാദള്‍ നേതാവ്‌ ശിവനാഥ്‌ തിവാരി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ അഭിപ്രായസമന്വയത്തില്‍ എത്താന്‍ സാധിക്കുമെന്ന്‌ പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ വാഴ്‌ത്തുപാട്ടിന് പിന്നാലെ പിണറായി വിജയന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി: ലക്ഷങ്ങൾ ചിലവ്

India

ഇസ്‌ലമാബാദിലും ലാഹോറിലും അടക്കം പാകിസ്താന്‍ നഗരങ്ങളില്‍ സ്‌ഫോടനം

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

Health

ഹോമിയോ ഡോക്ടര്‍മാര്‍ ജൂലൈ 31നകം ഹോളോഗ്രാം സര്‍ട്ടിഫിക്കറ്റ് നേടണം, അല്ലാത്തപക്ഷം പ്രാക്ടീസ് അനുവദിക്കില്ല

Kerala

‘നല്‍കേണ്ടത് എന്തെങ്കിലും മറുപടിയല്ല, വിവരാവകാശ നിയമത്തെ പരിഹസിക്കുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ല’

പുതിയ വാര്‍ത്തകള്‍

നാട്ടിലേക്കു മടങ്ങാനായി 75 വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലെത്തിയെന്ന് അധികൃതര്‍, കണ്‍ട്രോള്‍ റൂം ഐഡിയില്‍ മാറ്റം

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തും

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം മോഷണം പോയി

വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

നഗ്രോത്തയില്‍ ആക്രമണം നടന്നെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇ‍ടിഞ്ഞു

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies