കാസര്‍കോട്: ദുബായില്‍ നിന്നും ൩൦ ലക്ഷം രൂപ തട്ടി കാസര്‍കോട്ടെത്തിയ ചട്ടഞ്ചാല്‍ സ്വദേശിയായ യുവാവിനെ തേടി അഫ്ഗാനിസ്ഥാന്‍ കുഞ്ചൂസ് സ്വദേശിയായ ജുമഗുല്‍ റഹീം ഗുല്‍ (൪൭) കാസര്‍കോട്ടെത്തി. ഇദ്ദേഹത്തിണ്റ്റെ ദുബായ് ദേര, ബോരി മസ്ജിദിനു സമീപത്തെ എംഎംടി മൊബൈല്‍ ഹോള്‍സൈല്‍ കടയില്‍ നിന്നും ൨,൩൦,൦൦൦ ദിര്‍ഹം തട്ടിമുങ്ങിയ ചട്ടഞ്ചാല്‍ പള്ളത്തുംങ്കാലിലെ തെക്കില്‍ യആയിഷ മന്‍സിലില്‍ അബ്ദുല്‍ ജലീലി(൨൪)നെ തേടിയാണ് റഹീം ഗുല്‍ കാസര്‍കോട്ടെത്തിയത്. ഏറ്റവും വിശ്വസ്തനായതിനാല്‍ അബ്ദുല്‍ ജലീലിനെ ബാങ്കില്‍ പണമിടപാട് നടത്താന്‍ ഏല്‍പ്പിക്കുകയായിരുന്നുവത്രെ. ൨൦൧൦ ജൂലൈ ൧൨നാണ് ബാങ്കില്‍ അടക്കാന്‍ കൊടുത്തയച്ച പണവുമായി അബ്ദുല്‍ ജലീല്‍ മുങ്ങിയത്. ഇദ്ദേഹത്തിണ്റ്റെ കടയില്‍ മലയാളികളായ മറ്റ് രണ്ട് പേര്‍ കൂടി ജോലി ചെയ്യന്നുണ്ട്. ജലീലിണ്റ്റെ സുഹൃത്തുക്കള്‍ പരിചയപ്പെടുത്തിയതിണ്റ്റെ അടിസ്ഥാനത്തിലാണ് യുവാവിന് മൊബൈല്‍ ഷോപ്പില്‍ ജോലി നല്‍കിയതെന്ന് റഹീം ഗുല്‍ പറയുന്നു. നാലുമാസത്തിനകം തന്നെ യുവാവ് വിശ്വാസ്യത നടിച്ച് വ്യാപാരിയെ കബളിപ്പിച്ച് പണവുമായി മുങ്ങുകയായിരുന്നു. ജലീലിണ്റ്റെ പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും മറ്റ് രേഖകളും തണ്റ്റെ ഓഫീസിലുണ്ടെന്നും ഇയാള്‍ പറഞ്ഞു. ഇവിടെയെത്തിയ ശേഷം മുഖ്യമന്ത്രി, ഡിജിപി, ഐജി എന്നിവര്‍ക്ക് നേരിട്ട് പരാതി നല്‍കിയതായി റഹീംഗുല്‍ പറഞ്ഞു. ഡിജിപി പരാതി കാസര്‍കോട് എസ്പിക്ക് അന്വേഷണത്തിനായി അയച്ചുകൊടുക്കുകയായിരുന്നു. ജലീലിണ്റ്റെ ചട്ടഞ്ചാലിലെ വീട് കണ്ടെത്തുകയും പോലീസ് അന്വേഷണം നടത്തുകയും ചെയ്തുവെങ്കിലും ജലീലിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ജലീല്‍ ഒളിവിലായതിനാല്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്നാണ് പോലീസ് റഹീം ഗുല്ലിനെ അറിയിച്ചിരുക്കുന്നത്. പണം തട്ടിപ്പുമായി ബന്ധപ്പെട്ട് ദുബായ് പോലീസ് അബ്ദുല്‍ ജലീലിനെ അന്വേഷിച്ച് വരികയാണ്. ആറുവര്‍ഷമായി ദുബായ് കേന്ദ്രീകരിച്ച് മൊബൈല്‍ ഫോണ്‍ വ്യാപരം നടത്തിവരികയായിരുന്ന റഹീം ഗുല്‍ ആഫ്രിക്ക, റഷ്യ, ഇറാന്‍ എന്നിവിടങ്ങളിലെക്കാണ് മൊബൈല്‍ ഫോണ്‍ കയറ്റുമതി ചെയ്യുന്നത്. ഒരു മാസത്തോളമായി കാസര്‍കോട്ടും തിരുവനന്തപുരത്തുമായി അധികാരികളെയും പോലീസ് ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്ന് റഹീം ഗുല്‍ പറഞ്ഞു. ജലീലിനെ കണ്ടെത്താന്‍ തനിക്ക് യാത്രചെലവും മറ്റുമായി ഇതുവരെ ഒരു ലക്ഷം രൂപയോളം ചെലവായിട്ടുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: