വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈനികന് അഫ്ഗാനിസ്ഥാനില്‍ നടത്തിയ കൂട്ടക്കൊല ഒബാമയെ സമ്മര്‍ദത്തിലാഴ്ത്തുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരാനിരിക്കെ സമ്പദ്വ്യവസ്ഥ മെച്ചപ്പെട്ടത് ഒബാമയ്ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ അഫ്ഗാന് കൂട്ടക്കൊലയും പാചകവാതകത്തിന്റെ വിലവര്‍ധനവും ഒബാമയെ പ്രതിരോധത്തിലാക്കി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായിരുന്ന പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബൂഷിന്റെ ഭരണകാലത്താണ് അഫ്ഗാന് പ്രശ്നം ആരംഭിച്ചതെങ്കിലും ഇപ്പോള്‍ അഫ്ഗാന് യുദ്ധം നടക്കുന്നത് ഒബാമയുടെ ഭരണകാലത്താണ്. 2014 അവസാനിക്കുന്നതോടെ അഫ്ഗാനില്‍നിന്നും പട്ടാളത്തെ പിന്‍വലിക്കുമെന്നായിരുന്നു ഒബാമയുടെ പ്രഖ്യാപനം. 90,000 വരുന്ന യുഎസ് പട്ടാളത്തെ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നാണ് ഇപ്പോള്‍ ശക്തമാകുന്ന അഭിപ്രായം. പിറ്റ്സ് ബര്‍ഗ് ടെലിവിഷന്‍ നല്കിയ അഭിമുഖത്തില്‍ ഒബാമ പറഞ്ഞത് അഫ്ഗാന് കൂട്ടക്കൊല സൂചിപ്പിക്കുന്നത് ഞങ്ങളുടെ പട്ടാളക്കാരെ എത്രയും വേഗത്തില്‍ പിന്‍വലിക്കണമെന്നാണ്.
ഒരു ദശാബ്ദത്തിലേറെയായി നടത്തിയ യുദ്ധത്തില്‍ ലാദനെ വധിക്കാനായെന്നും അല്‍-ഖ്വയ്ദയെ തകര്‍ക്കാനായെന്നും ഒബാമ പറഞ്ഞു. ഞങ്ങള്‍ ഇപ്പോള്‍ രണ്ടോ മൂന്നോ വര്‍ഷത്തേതിന് മുന്പത്തേക്കാള് ശക്തരാണ്. റിപ്പബ്ലിക്കന്‍ നേതാവ് റോണ്പോളും യുഎസ് സേനയെ പിന്‍വലിക്കണമെന്ന് ശക്തമായി വാദിച്ചു. 2014 വരെ അമേരിക്കന്‍ സേനയെ അഫ്ഗാനില്‍ നിര്‍ത്താനുള്ള തീരുമാനത്തെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി നെറ്റ് ഗിന്റിച്ച് വിമര്‍ശിച്ചു. എത്രയും വേഗത്തില്‍ സേനയെ പിന്‍വലിക്കണമെന്നും ഒബാമയുടെ നേതൃത്വമില്ലായ്മയാണ് കാര്യങ്ങള്‍ മന്ദഗതിയിലാക്കുന്നതെന്നും ഗിന്റിച്ച് പറഞ്ഞു.
അഫ്ഗാനില്‍ സൈന്യത്തെ നിര്‍ത്തുന്നതിന്റെ ആവശ്യം അറിയില്ലെന്ന് പെനിസില്‍വാലിയ സെനറ്ററ് റിക് സാന്റോറ പറഞ്ഞു. ഏകദേശം 1,900 യുഎസ് പട്ടാളക്കാര്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
കൂട്ടക്കൊലയെത്തുടര്‍ന്ന് അമേരിക്കന്‍ സേന തിരികെ പോകണമെന്ന് അഫ്ഗാനിലും പ്രതിഷേധം ശക്തമാവുകയാണ്. 2014 ന് മുന്‍പ് സൈന്യത്തെ പിന്‍വലിക്കണമെന്നും അമേരിക്കന്‍ ഉപദേശകരും പ്രത്യേക സൈന്യവും മാത്രം അഫ്ഗാനിസ്ഥാനില്‍ മതിയെന്നും കാബൂളും വാഷിംഗ്ടണും ധാരണയായിട്ടുണ്ട്.
അഫ്ഗാന് പാര്‍ലമെന്റ് കൂട്ടക്കൊലയെ അപലപിച്ചിട്ടുണ്ട്. കഴിഞ്ഞമാസം നാറ്റോ സൈനികന് ഇറാന് കത്തിച്ചതും വ്യാപകമായ പ്രതിഷേധമുണ്ടാക്കിയിരുന്നു. കൂട്ടക്കൊലയില്‍ അമേരിക്കന്‍ പ്രസിഡന്റ് അഫ്ഗാന് പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് ക്ഷമാപണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: