ഗാസ: ഗാസ മുനമ്പില്‍ നാല് ദിവസമായി അതിര്‍ത്തി കടന്ന് ഇസ്രയേലും തീവ്രവാദ വിഭാഗവും നടത്തിവരുന്ന അക്രമത്തിന് താല്ക്കാലികമായ വെടിനിര്‍ത്തല്‍. ഈജിപ്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സംഘര്‍ഷത്തില്‍ 25 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് വിഭാഗവും നിലവിലുള്ള സംഘര്‍ഷം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊലപാതകമുള്‍പ്പെടെയുള്ള അക്രമം നിര്‍ത്തിവെക്കാന്‍ ഇസ്രയേല്‍ തീരുമാനിക്കുകയായിരുന്നു. ഇരുവിഭാഗവും സമാധാനത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. രാവിലെ ഒരു മണിയോടെയാണ് പരസ്പ്പര ധാരണ നിലവില്‍ വന്നത്. ഇത് സംബന്ധിച്ച് ഇരുവിഭാഗത്തിന്റേയും ഭാഗത്തുനിന്നും പ്രത്യേകിച്ച് പ്രതികരണമൊന്നും വന്നിട്ടില്ല. മുന്നേ നിശ്ചയിച്ച വെടിനിര്‍ത്തല്‍ അപ്രതീക്ഷിതമായി പുനരാരംഭിക്കുകയായിരുന്നു.
ഇസ്രയേല്‍ ദീര്‍ഘകാല സമാധാന നയങ്ങളെ കുറിച്ചാണ് ആലോചിക്കുന്നത്. എന്നാല്‍ റോക്കറ്റ് ആക്രമണമുണ്ടായാല്‍ സമാധാനം നിലനിര്‍ത്തുന്നതിന് ഒരു ഉറപ്പും നല്‍കിയിട്ടില്ല. റോക്കറ്റാക്രമണം തടയാനും അതിര്‍ത്തികടന്നുള്ള മറ്റ് ആക്രമണങ്ങള്‍ തടയാനും ഇസ്രയേല്‍ തയ്യാറാകുമെന്ന് നേരത്തെ സൂചന നല്‍കിയിരുന്നു.
ഗാസമുനമ്പിലൂടെ തീവ്രവാദികള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം ശക്തമായി ആക്രമണം അഴിച്ചുവിട്ടിരുന്നത് തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. 2008-09 ല്‍ നടത്തിയ ദീര്‍ഘമായ മിലിട്ടറി അക്രമത്തില്‍ 1,400 പാലസ്തീന്‍കാരും 13 ഇസ്രയേലുകാരും കൊല്ലപ്പെട്ടിരുന്നു.
ഒരു പാലസ്തീനിയന്‍ ഉദ്യോഗസ്ഥന് പറഞ്ഞത് ഇസ്ലാമിക് ജിഹാദ്, പോപ്പുലര്‍ റസിസ്റ്റന്റ് കമ്മറ്റി മുതലായവ വളരെ സജീവമാണെന്നാണ്. യുദ്ധത്തില്‍ അവര്‍ ക്രിയാത്മകമായാണ് പ്രതികരിക്കുന്നത്. ഇസ്രയേല്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് ഇവര്‍ നോക്കുന്നത്. ഈജിപ്തിന്റെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ തങ്ങള്‍ സ്വീകരിച്ചുവെന്ന് ഗാസയിലെ ഹമാസ് ഇസ്ലാമിസ്റ്റ് നേതാക്കള്‍ പറഞ്ഞു. ഇസ്രയേലുമായി വലിയ സംഘര്‍ഷം ഒഴിവാക്കണമെന്നാണ് ഇരുവരുടേയും തീരുമാനം.
യുഎസ്, യുഎന്‍, ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്, അറബ് ലീഗ് തുടങ്ങിയവരും വെടിനിര്‍ത്തലില്‍ ആവശ്യപ്പെട്ടിരുന്നു.
ഗാസയില്‍ ഏകദേശം 150 തവണ മിലിട്ടന്‍സ് റോക്കറ്റാക്രമണം നടത്തിയതായി ഇസ്രയേല്‍ പറഞ്ഞു. ഈജിപ്ത് അതിര്‍ത്തിവഴി അക്രമം നടത്താന്‍ ശ്രമിച്ചു. തീവ്രവാദിയെ വധിച്ചതായും ഇസ്രയേല്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മിലിറ്റന്‍സും സിവിലിയന്‍സും ഉള്‍പ്പെടെ 20 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ ഓഫീഷ്യല്‍സ് പറയുന്നു.
സ്കൂളുകള്‍ അടഞ്ഞ് കിടക്കുകയാണ്. ആയിരക്കണക്കിനാളുകള്‍ അടച്ചിട്ട കെട്ടിടങ്ങള്‍ക്ക് അകത്താണ്. 2007 ല്‍ പാലസ്തീന് പ്രസിഡന്റ് മുഹമ്മദ് അബ്ലാസില്നിന്നും പിടിച്ചെടുത്തതിനുശേഷം ഗാസ നിയന്ത്രിക്കുന്നത് ഹമാസ് ആണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇസ്രയേലും ഗാസയിലെ തീവ്രവാദ വിഭാഗങ്ങളുമായി ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ പതിവായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: