തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ആര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 3.30ഓടെയാണ് ആര്യ കൊല്ലപ്പെട്ടത്.
വിജയകുമാരന്‍നായര്‍- ജയകുമാരി ദമ്പതികളുടെ ഇളയ മകളും കന്യാകുളങ്ങര ഗേള്‍സ് എച്ച്.എസ്.എസിലെ വിദ്യാര്ത്ഥിനുയുമായ ആര്യയെ വീട്ടില്‍ കഴുത്തില്‍ തോര്‍ത്ത് മുണ്ടിട്ടു മുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുക്കവെയായിരുന്നു ആര്യയുടെ ദാരുണമായ മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: