കൊച്ചി: ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ധനസഹായത്തോടെ അമൃതയിലെ ഗവേഷകര്‍ ഇ-ലേണിങ്ങ് മിഷന് പ്രോഗ്രാമിലൂടെ വികസിപ്പിച്ചെടുത്ത വെര്‍ച്ച്വല്‍ ലാബുകള്‍ ഇന്ത്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ഉപയോഗിക്കാമെന്ന് ബയോമെഡിക്കല്‍, ബയോടെക്നോളജി ലാബിന്റെ നാഷണല്‍ കോര്‍ഡിനേറ്ററും ബയോ ടെക്നോളജി ഡീനുമായ ഡോ.ബിപിന്നായര് പറഞ്ഞു. (വെര്‍ച്ച്വല്‍ ലാബുകള്‍ സൗജന്യമായി വേി:ഽ്ഹീയ.രീ.ശി എന്ന സൈറ്റിലൂടെ ലഭ്യമാണ്).
വെബ്സൈറ്റിനെ ആധാരമാക്കി രൂപകല്‍പ്പന ചെയ്ത ഈ വെര്‍ച്ച്വല്‍ ലാബുകള്‍ ആധുനിക എഞ്ചിനീയറിങ്ങ്, ജൈവസാങ്കേതിക വിദ്യ എന്നീ രംഗങ്ങളില്‍ പരീക്ഷണ ഗവേഷണങ്ങള്‍ നടത്തുവാനായി ലോകത്തില്‍ എവിടേയും ആര്‍ക്കും സൗജന്യമായി പ്രയോജനപ്പെടുത്താം.
മസ്തിഷ്ക്കത്തിനെക്കുറിച്ചുള്ള പഠനം സൗരോര്‍ജ്ജസെല്ലുകളുടെ മാപനം ചിന്തിക്കുന്ന യന്ത്രമനുഷ്യരോടൊത്തുള്ള കളി, കാറ്റാടിയന്ത്രത്തെ പ്രവര്‍ത്തിപ്പിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ഒരു വിരല്‍ സ്പര്‍ശത്തിലൂടെ ഇതു സാധ്യമാക്കുന്നു.
ഈ ലാബുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സങ്കീര്‍ണമായ ശാസ്ത്രപ്രശ്നങ്ങളെ നന്നായി മനസ്സിലാക്കാന്‍ സഹായിക്കുന്നതൊടൊപ്പം വിവിധ ശാസ്ത്രവിഷയങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള പുതിയ ഗവേഷണങ്ങളില്‍ ഏര്‍പ്പെടുവാന്‍ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് അമൃത യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ വെങ്കിട് രംഗന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: