വാഷിംഗ്ടണ്‍: യുഎസ്-ചൈന സഹായമില്ലാതെ ലോകത്ത് ഒരു പ്രശ്നവും പരിഹരിക്കാനാവില്ലെന്ന് ഹിലരി ക്ലിന്റണ്. ചൈനയില്‍നിന്നും യുഎസും മറ്റ് രാഷ്ട്രങ്ങളും പ്രതീക്ഷിക്കുന്നത് കുറച്ചുകൂടി ഉയര്‍ന്ന നേതൃത്വമാണ്. ചൈനയ്ക്കും യുഎസിനും മാത്രം ലോകത്തിലെ പ്രശ്നങ്ങള്‍ തനിച്ച് പരിഹരിക്കാന്‍ സാധ്യമല്ല. എന്നാല്‍ ചൈനയേയും യുഎസിനേയും മാറ്റിനിര്‍ത്തിക്കൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കില്ലെന്നും ഹിലരി പറഞ്ഞു.
മുന്‍ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണ് ചൈന സന്ദര്‍ശിച്ചതിന്റെ നാല്‍പ്പതാം വാര്‍ഷികത്തില്‍ സംസാരിക്കവെ എല്ലാ പ്രതിസന്ധിഘട്ടത്തിലും യുഎസിനെ സഹായിക്കുന്ന ഒരു രാജ്യമായാണ് ചൈനയെ കാണുന്നതെന്ന് ഹിലരി ക്ലിന്റണ് പറഞ്ഞു. ചൈനയുടെ ആഗോള നിലപാടിനെക്കുറിച്ച് പറയവെ അന്താരാഷ്ട്ര വ്യവസ്ഥിതി ശക്തിപ്പെടുത്തുന്നതിനും വിജയം സാധ്യമാക്കുന്നതിനും അവര്‍ക്ക് സാധിക്കുമെന്ന് ഹിലരി പ്രത്യാശ പ്രകടിപ്പിച്ചു. ചൈനയുടെ സൈനിക ശക്തിയും സമ്പത്തും സ്വാധീനവും അന്താരാഷ്ട്ര തലത്തില്‍ ചൈനയെ ഒരു പുതിയ അധികാര കേന്ദ്രമാക്കി മാറ്റുകയാണ്. ചൈന എന്താണ് പറയുന്നത്, അത് ലോകം മുഴുവന്‍ വ്യാപിക്കുകയാണ്. ചുറ്റുമുള്ള ലോകത്തെ സ്വാധീനിക്കാന്‍ ചൈനക്ക് സാധിക്കും.
ചില വിഷയങ്ങളില്‍ ചൈനയെ ഒരു വന്‍ ശക്തിയായാണ് കാണുന്നത്. എന്നാല്‍ ചില കാര്യങ്ങളില്‍ ഒരു വികസ്വര രാഷ്ട്രമാണ്. മേഖലയിലുള്ളതും അന്തരാഷ്ട്ര തലത്തിലുള്ളതുമായ പ്രശ്നങ്ങളില്‍ ചൈനയുടെ നേതൃത്വം വര്‍ധിച്ചുവരികയാണ്. നുഴഞ്ഞുയറ്റം തടയുന്നതിലും അന്താരാഷ്ട്രതലത്തില്‍ സാമ്പത്തിക ഭദ്രത നിലനിര്‍ത്തുന്നതിനും ചൈനയുടെ സംഭാവന വലിയതാണ്. യുഎന്‍ സമാധാന ദൗത്യത്തിന് നല്കിയ സംഭാവനയെ യുഎസ് അഭിനന്ദിക്കുന്നുവെന്ന് ഹിലരി പറഞ്ഞു. ദീര്‍ഘകാലയളവില്‍ സുരക്ഷിതവും സ്ഥിരതയുള്ളതും സമ്പന്നവുമായ ലോകക്രമത്തിനുവേണ്ടി ചൈന പ്രവര്‍ത്തിക്കണമെന്നും ഹിലരി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: