ഡമാസ്ക്കസ്: സിറിയയുടെ പെട്രോളിയം സഹമന്ത്രി അബ്ദോ ഹസ്മദ്ദീന് മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
യുടൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അബ്ദോ രാജിക്കാര്യം പ്രഖ്യാപിച്ചത്. മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതായും ബാത്ത് പാര്‍ട്ടിയില്‍നിന്ന് പിന്മാറുന്നതായും അദ്ദേഹം പറഞ്ഞു. 2009 ആഗസ്റ്റ് മുതല്‍ പെട്രോളിയം സഹമന്ത്രിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതു സംബന്ധിച്ച യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.
സിറിയന്‍ സര്‍ക്കാരിന്റെ സൈനിക ബോംബാക്രമണത്തില്‍ നാമാവേശഷമായ സ്ഥലം യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചീഫ് സന്ദര്‍ശിച്ചതിനുശേഷമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനമുണ്ടായത്.
ഷെല്ലാക്രമണത്തിനുശേഷമാണ് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ഈ ജില്ല തിരിച്ചുപിടിച്ചത്. സൈനികര്‍ കാരണമാണ് ഇത്രയും നാശനഷ്ടമുണ്ടായതെന്ന് പ്രക്ഷോഭകാരികള്‍ ആരോപിച്ചപ്പോള്‍, ഇത്രയും പേരുടെ മരണത്തിന് കാരണം പ്രക്ഷോഭകാരികളാണെന്നും ഡമാസ്ക്കസ് കുറ്റപ്പെടുത്തി.
ആക്രമണങ്ങളില്‍ 39 പേര് കൊല്ലപ്പെട്ടതായും അതില്‍ 26 പേര് ഹോംസിലും 66 പേര് ഇഡ്ലിബിലും മൂന്ന് പേര് ഡേരയിലും രണ്ടുപേര്‍ വച്ച് ഡമാസ്ക്കസിലും അലിപ്പോയിലുമാണ് കൊല്ലപ്പെട്ടതെന്ന് പ്രതിപക്ഷം പറഞ്ഞു.
സൈനികരാല്‍ ഹോംസ് പൂര്‍ണമായും തകര്‍ന്നെന്ന് വിപ്ലവകാരികള്‍ പറഞ്ഞു. 12 മാസമായി സിറിയയില്‍ നടക്കുന്ന കലാപത്തില്‍ 7,500 പേര് കൊല്ലപ്പെട്ടതായി യുഎന്‍ അറിയിച്ചു. കൂടാതെ അന്താരാഷ്ട്ര മാധ്യമസംഘങ്ങളെല്ലാം സിറിയയില്‍ പ്രവേശിക്കുന്നത് വിലക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: