ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയ മുലായംസിംഗ് യാദവ് ഗവര്‍ണര്‍ ബി.എല്‍.ജോഷിയെ സന്ദര്‍ശിച്ച് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് അവകാശവാദമുന്നയിച്ചു. മകന് അഖിലേഷ് യാദവിനൊപ്പമാണ് മുലായം ഇന്നലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹോളിക്ക് ശേഷമായിരിക്കും. മായാവതി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് അഖിലേഷ് യാദവ് അധികാരത്തിലേറണമെന്നാണ് ഭൂരിപക്ഷം പാര്‍ട്ടി അംഗങ്ങളുടെയും ആവശ്യം.
പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുവാനുള്ള നിയമസഭാംഗങ്ങളുടെ യോഗം ഇന്നലെ ചേരാനിരുന്നതാണ്. എന്നാല്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ താല്‍പ്പര്യം പരിഗണിച്ച് ഹോളിക്കുശേഷം യോഗം ചേരാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാവിലെ ചേര്‍ന്ന എസ്പി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ സമാജ്വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അഖിലേഷ് യാദവിന്റെ പേരാണ് ഭൂരിപക്ഷം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉന്നയിച്ചത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുലായംസിംഗ് യാദവിന്റേതായിരിക്കുമെന്ന് എസ്പി ദേശീയ ജനറല്‍ സെക്രട്ടറി നരേഷ് അഗര്‍വാള്‍ അറിയിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി ഗവര്‍ണറെ സമീപിക്കുന്നതും ഹോളിക്ക് ശേഷമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 403 സീറ്റുകളില്‍ 224ഉം സ്വന്തമാക്കിയാണ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി വിജയം നേടിയത്. അതിനിടെ, മുലായംസിംഗ് യാദവ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് യോഗത്തിനുശഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അഖിലേഷ് യാദവ് വ്യക്തമാക്കി. അതേ സമയം മകന് അഖിലേഷിനെ മുഖ്യമന്ത്രിയാക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമാണ് മുലായം സിംഗിന്റേതെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: