ബെയ്ജിങ്: ചൈനയെ വിഭജിക്കുവാനുള്ള ദലൈലാമയുടെ ശ്രമം വിജയിക്കില്ലെന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍. ചെറുസംഘങ്ങളെ കൂട്ടുപിടിച്ച് നടത്തുന്ന വിഘടന പ്രവര്‍ത്തനങ്ങള്‍ വിജയിക്കില്ല. ടിബറ്റന്‍ ജനത താമസിക്കുന്ന പ്രദേശങ്ങളിലെ സുരക്ഷിതത്വത്തെയോ വികസനത്തെയോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ബാധിക്കില്ലെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സിഷുവാന്‍ പ്രവിശ്യയിലെ സ്റ്റാന്റിംഗ് കമ്മറ്റി അംഗം ലി ചാംഗ്പിംഗ് പറഞ്ഞു.
ചൈനയെ അസ്ഥിരതപ്പെടുത്തുവാനുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ദലൈലാമ നടത്തുന്നുണ്ടെന്നും ടിബറ്റന്‍ ജനതയുള്ള സ്ഥലങ്ങളില്‍ ഒരു പരിധിവരെ ഇത് സ്വാധീനിക്കുന്നുണ്ടെന്നും ചാംഗ്പിംഗ് പറഞ്ഞു. എന്നാല്‍ ഇവര്‍ മൊത്തം ടിബറ്റന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്നും ഈ പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആത്മാഹുതി ഒരു പ്രവണത അടുത്തമാസങ്ങളിലായി സിഷുവാന്‍, ക്വിന്‍ഹായ് പ്രവിശ്യകളില്‍ കണ്ടുവരുന്നതിനിടയാണ് ചൈനീസ് അധികൃതരുടെ പ്രസ്താവന.
കഴിഞ്ഞ ജനുവരിയില്‍ സിഷുവാന്‍ പ്രവിശ്യയില്‍ രണ്ട് തവണയായി പോലീസിന് നേരെ അക്രമം നടന്നിരുന്നു. ഇതില്‍ രണ്ട് പേര് കൊല്ലപ്പെടുകയും ഒരു ഡസനോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത്തരം അതിക്രമങ്ങള്‍ക്ക് പിറകില്‍ ദലൈലാമയാണെന്നായിരുന്നു ചൈനയുടെ വാദം.ചൈന വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിറകില്‍ ദലൈലാമയാണെന്നാണ് ലീയുടെ വാദം. ഇത്തരം സമരങ്ങള്‍ ടിബറ്റിനേയും ടിബറ്റിന്റെ വികസനത്തേയും ബാധിക്കുകയേയുള്ളൂ.
ദലൈലാമയോട് ചൈനക്ക് ധാര്‍മികമായും മതപരമായും എതിര്‍പ്പില്ല. രാഷ്ട്രീയപരമായ എതിര്‍പ്പാണുള്ളത്. ദലൈലാമയും അദ്ദേഹത്തിന്റെ അനുയായികളും 1959 ലാണ് ടിബറ്റില്‍നിന്ന് ചൈനയിലേക്ക് പലായനം ചെയ്തത്. ടിബറ്റില്‍ ചൈനീസ് പട്ടാളം പ്രവേശിച്ച് നിയന്ത്രണം ഏറ്റെടുത്തപ്പോഴായിരുന്നു അത്.
ഏകദേശം 1,40,000 ടിബറ്റുകാര്‍ മറ്റ് രാജ്യങ്ങളില്‍ പ്രവാസജീവിതം നയിക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ 1,00,000 പേര് ഇന്ത്യയിലാണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: