ആലപ്പുഴ: കായംകുളം- മാവേലിക്കര പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ രണ്ടു ട്രെയിനുകള്‍ റദ്ദാക്കി. ഈ റൂട്ടില്‍ ട്രെയിനുകള്‍ വൈകുമെന്നും റെയില്‍വേ അറിയിച്ചു. വൈകിട്ട് 5.45നു പുറപ്പെടേണ്ട കോട്ടയം- കൊല്ലം പാസഞ്ചറും 7. 45നു പുറപ്പെടേണ്ട കൊല്ലം- കോട്ടയം പാസഞ്ചറുമാണു റദ്ദാക്കിയത്.
കോട്ടയം വഴി സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ കോട്ടയത്തിനും കായംകുളത്തിനുമിടയില്‍ 15- 40 മിനിറ്റ് വൈകും. എറണാകുളം- കോട്ടയം പാസഞ്ചര്‍ ചങ്ങനാശേരിയില്‍ യാത്ര അവസാനിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: