കാസര്‍കോട് : എണ്റ്റോസള്‍ഫാന്‍ ഇരകളെക്കാന് സര്‍ക്കാരിനിപ്പോഴും താല്‍പ്പര്യം എണ്റ്റോസള്‍ഫാന്‍ നിര്മ്മാതാക്കളോടാണെന്നു പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷന് എണ്റ്റോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കു പ്രഖ്യാപിച്ച ൫ ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാത്തത് ഇതുകൊണ്ടാണെന്ന്അവര് പറഞ്ഞു. എണ്റ്റോ സള്ഫാന് വിരുദ്ധ സമര സമിതി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നും ഇതിനെതിരെ ശക്തമായ സമരപോരാട്ടത്തിന് തുടക്കം കുറിച്ചതായും മേധാ പട്ക്കര്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി കാസര്‍കോട് കളക്ടേറ്റിലേക്ക് നടത്തുന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മേധാപട്ക്കര്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷന് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്കുന്നതില് കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയതില്‍ അതിയായ ഉത്കണ്ഠയുണ്ടെന്ന് അവര്‍ പറഞ്ഞു. ഇതു പ്ളാണ്റ്റേഷന്‍ കോര്പറേഷന് ലോബികളെയും, ഉത്പാദകരേയും സഹായിക്കാനുള്ള നടപടിയാണെന്ന് അവര്‍ ആരോപിച്ചു. മനുഷ്യാവകാശ കമ്മിഷണ്റ്റെ പ്രഖ്യാപനം ദുരിതബാധിതരായി കഴിയുന്നവര്‍ക്കുള്ള സാന്ത്വനമായിരുന്നു. എന്നാല്‍ ഇതു സര്‍ക്കാര്‍ തന്നെ തകിടം മറിച്ചിരിക്കുകയാണ്. ഇതിനെതിരെ നടത്തുന്ന സമരത്തിന് തണ്റ്റെ പൂര്ണ്ണപിന്തുണയുണ്ടാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: