ചണ്ഡിഗഡ്: പഞ്ചാബില്‍ അകാലിദള്‍ -ബി.ജെ.പി സഖ്യം അധികാരത്തിലേക്ക്. എക്സിറ്റ് പോള്‍ പ്രവചനങ്ങളെയെല്ലാം മറികടന്നാണ് അകാലിദള്‍-ബി.ജെ.പി സഖ്യം ഭരണം നിലനിര്‍ത്തിയത്. 1972 ന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് തുടര്‍ഭരണത്തിന് കളമൊരുങ്ങുന്നത്.
ഭരണനേട്ടവുമായി ജനത്തെ നേരിട്ട അകാലിദള്‍-ബി.ജെ.പി സഖ്യത്തിന് അനുകൂലമായാണ് വിധിയെഴുത്തുണ്ടായിരിക്കുന്നതെന്നാണ് ലീഡ് നില സൂചിപ്പിക്കുന്നത്. പഞ്ചാബില്‍ അധികാരം നേടാമെന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിങ്ങിന്റെയും കൂട്ടരുടേയും പ്രതീക്ഷകള്‍ ഏറക്കുറേ അസ്തമിച്ചു കഴിഞ്ഞു.
മന്ത്രിസ്ഥാനത്തിന് വേണ്ടി കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ തിരക്ക് അനുഭവപ്പെട്ട അമരീന്ദറിന്റെ വസതിയില്‍ തിരഞ്ഞെടുപ്പ് ഫലം അതിന്റെ മൂന്നാം റൗണ്ട് സൂചനകള്‍ അറിഞ്ഞുതുടങ്ങിയതോടെ ശൂന്യമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: