ബീജിങ്: പ്രാദേശിക യുദ്ധങ്ങള്‍ ജയിക്കുന്നതിന് സൈനിക ശക്തി ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ചൈനീസ് പ്രധാനമന്ത്രി വെന്‍ജിയാബാവോ പറഞ്ഞു. ജപ്പാന്, ദക്ഷിണാഫ്രിക്ക, കൊറിയ, ഫിലിപ്പീന്‍സ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായുള്ള പ്രാദേശിക തര്‍ക്കം അടുത്തിടെയായി വര്‍ധിച്ചതിനെ തുടര്‍ന്നാണ് വെന്ജിയാബാവോയുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.
തെക്കന്‍ ചൈനാകടലിന് സമീപ പ്രദേശത്തെ അസംസ്കൃത വസ്തുക്കളുടെ ശേഖരമാണ് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ചൈനയുടെ സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറ. ഈ പ്രദേശങ്ങളില്‍ ചെറു രാജ്യങ്ങള്‍ കടന്നുകയറുന്നതായി ചൈന നേരത്തെ തന്നെ ആരോപിച്ചിട്ടുണ്ട്. ഇത് ചെറുക്കണമെന്നും ചൈനയുടെ പാര്‍ലമെന്റിന്റെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന് തുടക്കം കുറിച്ചുകൊണ്ട് വെന്‍ജിയാബാവോ പറഞ്ഞു.
ചൈനീസ് പ്രതിരോധ ബജറ്റിനായി 100 ബില്യണ്‍ ഡോളര്‍ മാറ്റിവച്ചതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെ ചൈനീസ് പ്രതിരോധ ബജറ്റില്‍ 11.2 ശതമാനം വര്‍ധനവാണുണ്ടായത്. അതിര്‍ത്തി രാജ്യങ്ങളില്‍ ചിലത് അമേരിക്കയുമായി അടുക്കുന്നതും ഏഷ്യാപസഫിക് മേഖലയിലെ അസ്വസ്ഥതകളുമാണ് പ്രതിരോധ ബജറ്റില്‍ വര്‍ധനവ് വരുത്താന്‍ ചൈനയെ പ്രേരിപ്പിച്ചത്. രാജ്യത്തിന്റെ സുരക്ഷിതത്വവും പരമാധികാരവും അതിര്‍ത്തി സംരക്ഷണവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. മറ്റ് രാജ്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുക ലക്ഷ്യമല്ലെന്നും ചൈനീസ് പാര്‍ലമെന്റ് നേതാവ് ലീ ഷാവോസിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: