കൊച്ചി: സേവന മഹത്വം വിളിച്ചോതി അശരണരെ സേവിക്കുന്നതിന്റെ പുണ്യം കര്മ്മപഥത്തിലെത്തിച്ചുകൊണ്ടുള്ള സുകൃതം ഭാഗവതയജ്ഞത്തിന് തിരിതെളിഞ്ഞു. ആധ്യാത്മികതക്കൊപ്പം തന്നെ ആലംബഹീനരുടെയും പാവങ്ങളുടെയും കണ്ണീരൊപ്പണമെന്ന ലക്ഷ്യത്തോടെയാണ് സ്വാമി ഉദിത്ചൈതന്യ നയിക്കുന്ന സുകൃതം ഭാഗവതയജ്ഞം 11 വരെ കടവന്ത്ര വിനായക ഹാളിലാണ് യജ്ഞം നടക്കുന്നത്.
യജ്ഞം മാതാ അമൃതാനന്ദമയിമഠം അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു. ടി.എന്‍. നായര്‍ അധ്യക്ഷത വഹിച്ചു. ഹൈക്കോടതി ജഡ്ജി കെ.ടി. ശങ്കരന് മുഖ്യപ്രഭാഷണം നടത്തി. ഡോ. പി.വി. ഗംഗാധരന്, ഡെപ്യൂട്ടി മേയര്‍ ഭദ്ര സതീഷ്, കൗണ്‍സിലര്‍ സോജന് ആന്റണി, ബ്രാഹ്മണസമൂഹം പ്രസിഡന്റ് എ.കെ.ശേഷാദ്രി, രാഹുല്‍ ഈശ്വര്‍, എന്‍എസ്എസ് ബോര്‍ഡംഗം എം. ഗോവിന്ദന്‍കുട്ടി, അഡ്വ. മാങ്ങോട് രാമകൃഷ്ണന്, ഡോ. സി.പി. താര എന്നിവര്‍ പ്രസംഗിച്ചു. രാവിലെ 6ന് ഗണപതിഹോമം, തുടര്‍ന്ന് സമ്പൂര്‍ണ്ണ നാരായണീയ പാരായണം, വൈകുന്നേരം മൂന്നിന് എളംകുളം നരസിംഹസ്വാമി ക്ഷേത്രത്തില്‍ നിന്നും ചൈതന്യഘോഷയാത്ര നടന്നു. ആദിത്യ, അര്ജ്ജുന്, സംഗീത് എന്നി കുട്ടികള്‍ക്ക് ചികിത്സാ ധന സഹായം സ്വാമി ഉദിത് ചൈതന്യ കൈമാറി. സുകൃതം ഭാഗവത വേദിയുടെ പ്രഥമ വേദ വ്യാസ പുരസ്കാരം അഡ്വ.കെ.ഗോവിന്ദ ഭരതന് സ്വാമിക്ക് സമര്‍പ്പിച്ചു. എല്ലാ ദിവസവും രാവിലെ 5.30ന് വിഷ്ണുസഹസ്രനാമം, 6ന് ഭാഗവത പാരായണം, 9.15ന് പ്രഭാഷണം, 6.15ന് ഭജന.
9ന് രാവിലെ 12ന് നിര്‍ദ്ധനരായ രണ്ട് പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കല്, 10ന് ഉച്ചക്ക് 12ന് മഹദ്വ്യക്തിയെ ആദരിക്കല്‍, വൈകിട്ട് 6.15ന് കഥകളി, കലാമണ്ഡലം പത്മനാഭനെ ആദരിക്കല്‍, 11ന് ഉച്ചക്ക് 12ന് സമര്‍പ്പണസഭ, ഗുരുദക്ഷിണ, പ്രസാദഊട്ട്, സംഗീതാരാധന എന്നിവയാണ് പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: