കാസര്‍കോട് : മഞ്ചേശ്വരത്ത് റയില്‍വെ സ്റ്റേഷനു സമീപത്തു ട്രാക്കില്‍ ഇരുമ്പുദണ്ഡ് കയറ്റിവച്ച് അട്ടിമറിക്കു ശ്രമിച്ച സംഭവുമായി ചെറുവത്തൂരില്‍ പൈപ്പ് ബോംബുകള്‍ കാണപ്പെട്ട സംഭവത്തിനു സമാനതകള്‍ ഉള്ളതായി അന്വേഷണ സംഘം വിലയിരുത്തി. രണ്ടിടങ്ങളിലും അട്ടിമറി ശ്രമം നടന്നത് റയില്‍വെ മൂന്നിലെ നാലാം നമ്പര്‍ പാളത്തിലാണെന്നതാണ് പ്രധാന സാദൃശ്യം. മഞ്ചേശ്വരത്ത് കാണപ്പെട്ട ഇരുമ്പുദണ്ഡ് പുറമെ എവിടെനിന്നോ വാഹനത്തില്‍ കൊണ്ടുവന്നാണ് പാളത്തില്‍ വച്ചത്. ചെറുവത്തൂരില്‍ ബോംബുവച്ചതും വാഹനത്തിലെത്തിയ സംഘമാണ്. പൊലീസ് നായയെ കൊണ്ടുവന്ന് നടത്തിയ അന്വേഷണത്തില്‍ ചെറുവത്തൂരില്‍ ബോംബുവച്ചത് വാഹനത്തിലെത്തിയവരായിരുന്നുവെന്നും അന്വേഷണ സംഘം ഉറപ്പാക്കിയിട്ടുണ്ട്. ബോംബുവച്ചവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലിണ്റ്റെ സഹായവും തേയിട്ടുണ്ട്. മിനിഞ്ഞാന്നു രാത്രി മുതല്‍ കഴിഞ്ഞ ദിവസം രാവിലെ വരെ ചെറുവത്തൂറ് റയില്‍വെ സ്റ്റേഷനു സമീപത്തു വന്നതും പോയതുമായ മൊബൈല്‍ ഫോണ്‍ കോളുകളെകുറിച്ചാണ് സൈബര്‍ സെല്‍ അന്വേഷിക്കുന്നത്. ഇതുവഴി ബോംബുവച്ചവരെ കണ്ടെത്താന്‍ കഴിയുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: