കാഞ്ഞങ്ങാട്് : ഇസ്ളാം മത ഭീകര വാദികള്‍ കാസര്‍കോട് ജില്ലയെ പരീക്ഷണ ശാലയാക്കിയിരിക്കുകയാണെന്നും അതിണ്റ്റെ ഫലമാണ് ക്ഷേത്രങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും നേരെ തുടര്‍ച്ചയായി നടന്നുവരുന്ന അക്രമങ്ങളെന്നും ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. നിത്യാനന്ദാശ്രമത്തില്‍ ഹിന്ദു ഐക്യ വേദി ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ക്ഷേത്രങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമണങ്ങള്‍ ആകസ്മികമല്ല ആസൂത്രിതമാണ്. കേരളത്തിണ്റ്റെ മറ്റു ജില്ലകളില്‍ നടപ്പാക്കാനിരിക്കുന്ന പദ്ധതിയുടെ പരീക്ഷണമാണ് ഇവിടെ നടക്കുന്നത്. ക്ഷേത്രത്തില്‍ ഒരുപോത്തിണ്റ്റെ തല കൊണ്ടു വച്ചതുകൊണ്ട് ഒരു മതത്തിനും ഒന്നും നേടാനില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഹിന്ദുക്കളില്‍ അരക്ഷിതത്വം വളര്‍ത്തി നാടിനെ മറ്റൊരു കാശ്മീരാക്കലാണ് ഇസ്ളാമിക മത ഭീകര വാദികളുടെ ലക്ഷ്യമെന്നും ടീച്ചര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഹിന്ദു കക്ഷി രാഷ്ട്രീയത്തിനതീതമായി സംഘടിപ്പിച്ചേ പറ്റു. ജില്ലയില്‍ ഇന്ന് ഹിന്ദുക്കള്‍ അരക്ഷിതരും ആസ്വസ്ഥരുമാണ്. ഈ അവസ്ഥക്ക് പരിഹാരം കാണാന്‍ ഹിന്ദു ഐക്യവേദിക്ക് മാത്രമെ കഴിയൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് എ.കരുണാകരന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ശ്രീശങ്കരം ആശ്രമത്തിലെ സ്വാമി ബോധ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് കുണ്ടാര്‍ രവീശ തന്ത്രികള്‍ സംസ്ഥാന സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, സമിതി അംഗം നിഷ ടീച്ചര്‍, മേഖലാ സെക്രട്ടറി എ.ശ്രീധരന് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി പ്രവീണ്‍ കുമാര്‍ കോടോത്ത് സ്വാഗതവും ഹൊസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി സുബ്രഹ്മണ്യന് തട്ടുമ്മല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: