പെരിന്തല്‍മണ്ണ: അന്തരിച്ച സി.പി. ജനാര്ദ്ദനന് ആയിരങ്ങളുടെ അന്ത്യപ്രണാമം. ആര്‍എസ്എസിന്റെ ആദ്യകാല പ്രവര്‍ത്തകനും ഹൈന്ദവ സംഘടനകളുടെ നെടുംതൂണുമായിരുന്ന സി.പി. ജനാര്‍ദ്ദനന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ അന്ത്യോപചാരമര്‍പ്പിക്കാനും ഒരുനോക്കുകാണാനും അങ്ങാടിപ്പുറം ചെങ്ങരയിലേക്ക് ഇടമുറിയാതെ ജനപ്രവാഹമായിരുന്നു. സുഹൃത്തുക്കളും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലുള്ളവരും സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവരും പരേതാത്മാവിന് അന്ത്യോപചാരമര്‍പ്പിക്കാനെത്തി. ഇന്നലെ വൈകീട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങ് നടന്നു.
തുടര്‍ന്ന് എം.പി. നാരായണ മേനോന് മെമ്മോറിയല്‍ ഹാളില്‍ നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോറാടന്‍ റംല അധ്യക്ഷതവഹിച്ചു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി. ശ്രീധരന് മാസ്റ്റര്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എന്‍.എം. കദംബന്മാസ്റ്റര്, എന്‍.കെ.വിനോദ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ. ജനചന്ദ്രന് മാസ്റ്റര്‍, എം. ബാലസുബ്രഹ്മണ്യന്, കെ. രാധാകൃഷ്ണന്, കെ.പി. ശ്രീധരന് മാസ്റ്റര്‍, എന്‍. കൃഷ്ണകുമാര്‍, യു. ഹരി, നാലകത്ത് സൂപ്പി, ശ്രീരാമകൃഷ്ണന് എംഎല്‍എ, ഉമ്മര്‍മാസ്റ്റര്‍, കെ.പി. വാസുമാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്. ശശിധരന്, മുതിര്‍ന്ന പ്രചാരകനായ രാ. വേണുഗോപാല്‍, കുമ്മനം രാജശേഖരന്, വി.കെ. വിശ്വനാഥന്, എ.എം. കൃഷ്ണന്, കെ. കൃഷ്ണന്‍കുട്ടി, കെ.വി. ശ്രീധരന്മാസ്റ്റര്, എന്‍.സി.വി. നമ്പൂതിരി,കെ നാരായണന് കുട്ടി, എ ഒ ജഗനിവാസന്‍, അഡ്വ.എന്‍. ശ്രീപ്രകാശ്, ടി.പി. രാജന്‍മാസ്റ്റര്‍, പി മുരളീധരന്, ആര്‍എസ്എസ് ജില്ലാ പ്രചാരക് ശ്രീജിത്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രവിതേലത്ത്, രവി തോട്ടത്തില്‍, കെ.എം. കൃഷ്ണകുമാര്‍, പി.കെ. വിജയന്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി. മുരളീധരന്, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ ശോഭാസുരേന്ദ്രന്, ബിഎംഎസ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എന്‍. ഹരികൃഷ്ണകുമാര്‍, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ഓര്‍ഗ. സെക്രട്ടറി എം.സി.വത്സന്, ജന്മഭൂമി കോഴിക്കോട് മാനേജര്‍ വിനോദ് കെ. കെ. സുരേന്ദ്രന്, മഞ്ഞളാംകുഴി അലി എംഎല്‍എ, ടി. അഹമ്മദ് കബീര്‍ എംഎല്‍എ, ഉമ്മര്‍ അറക്കല്‍, സലീംകുരുവമ്പലം, ചമയം ബാപ്പു തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: