കൊച്ചി: ആധുനിക സമൂഹം നാടകത്തെ ഗൗരവമായി കാണുന്നില്ലെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. സ്കൂളുകളില്‍ ഏകാംഗ നാടകങ്ങള്‍ പോലും ഇന്നു അവതരിപ്പിക്കപ്പെടുന്നില്ല. മെച്ചപ്പെട്ട നാടകങ്ങള്‍ പ്രദര്ശിപ്പിക്കുന്നതിനു വേദിയില്ലെന്നും അദ്ദേഹം. നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ പെരുമഴയത്തു നിര്‍ത്തിയിരിക്കുന്നത് ? എന്ന നാടക പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ ഓഫ് ഡ്രാമകളില്‍ പോലും നാടകത്തെ മോശമായി കാണുന്ന പ്രവണതയാണു നിലവിലുള്ളത്. ്യൂനാടക അവതരണത്തിലും എഴുത്തിലും പുരോഗതിയുണ്ടായിട്ടില്ല. ഇന്നു വളരെ കുറച്ചു പേര് മാത്രമേ നാടകരംഗത്തു സജീവമായി പ്രവര്‍ത്തിക്കുന്നുള്ളു.
ഇന്നത്തെ നാടകങ്ങളില്‍നിന്നു പ്രൊഫഷണലിസം ഇല്ലതായികൊണ്ടിരിക്കുകയാണ്. സിനിമെയും ഡോക്യൂമെന്ററികളെയും സമീപിക്കുന്ന പോലെ നാടകത്തിനു പുറകേ പോകുന്നതിനു യുവതലമുറയ്ക്കു താല്‍പ്പര്യമില്ല. നാടക പ്രദര്‍ശനത്തിനു ആരുടെയും അനുഗ്രഹം വേണമെന്നില്ല. കാണികളുടെ ആവശ്യമാണു നാടകം കാണണമെന്നത്. നിങ്ങളെന്തിനാണു എന്റെ കുട്ടിയെ പെരുമഴയത്തു നിര്‍ത്തിയിരിക്കുന്നതെന്ന പുസ്തകത്തിന്റെ ശീര്‍ഷകം പോലും നെഞ്ചത്തടിക്കുന്നതാണ്.
ജനായത്ത വ്യവസ്ഥിതിയിലെ മൂര്‍ച്ചയേറിയ ചില ഓര്‍മ്മപ്പെടുത്തലുകളാണീ നാടകം. ചരിത്രപ്രധാനമായ രേഖപ്പെടുത്തലുകളോടു കൂടിയതാണിത്. സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന അടിയന്തിരാവസ്ഥ കാലത്തെ അനുഭവങ്ങളാണ് നാടകരൂപത്തിലാക്കിയിരിക്കുന്നത്. മകന് ജീവിച്ചിരിക്കുന്നുണ്ടോയെന്ന് പോലും അറിയാത്ത ഒരച്ഛന്റെ അന്വേഷണമാണ് ജോണ്‍ ടി വേക്കന്റെ നാടകം.
പ്രൊഫ ടി.വി. ഈച്ചരവാര്യര്‍ രചിച്ച ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന ഗ്രന്ഥത്തിന് രംഗഭാഷയൊരുക്കിയ വൈക്കം തിരുനാള്‍ നാടക വേദിയാണ് നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ പെരുമഴയത്തു നിര്‍ത്തിയിരിക്കുന്നത് ? എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സിവിക് ചന്ദ്രന്റെ രചിതപാഠത്തിന് ്യൂനാടക സംവിധായകന് ജോണ്‍ ടി. വേക്കന് തയ്യാറാക്കിയ രംഗപാഠവും ചേര്‍ത്താണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അടിയന്താരാവസ്ഥ കാലത്തു കൊല്ലപ്പെട്ട രാജന്റേത് പോലുള്ള സംഭവങ്ങളുടെ നോവ് ഇന്നും സമൂഹത്തില്‍നിന്ന് മാറിയിട്ടില്ലെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ചിത്രകാരന് എം.വി. ദേവന്. സമൂഹം മറയ്ക്കാന്‍ ശ്രമിക്കുന്ന ചില കാര്യങ്ങളാണു ഈ നാടകം ഓര്‍മ്മപ്പെടുത്തുന്നതെന്ന് പുസ്തകം സ്വീകരിച്ച എം.എം. സോമശേഖരന്‍.
എറണാകുളം പ്രസ് ക്ലബ് ഹാളില്‍ ്യൂടന്ന ചടങ്ങില്‍
എം തോമസ് മാത്യൂ, ജോണ്‍ ടി വേക്കന് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: