കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഹൃദയത്തിന്റെ ക്രമരഹിതമായ പ്രവര്‍ത്തനത്തിന് നൂതന ചികിത്സാ സംവിധാനം. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഹൃദയത്തിന്റെ ക്രമരഹിതമായ പ്രവര്‍ത്തനത്തിന് ചികിത്സ നല്കുന്നതിനുവേണ്ടി ത്രി ഡൈമെന്‍ഷണല്‍ നണ് കോണ്ടാക്ട് മാപ്പിംഗ് നാവിഗേഷന്‍ സിസ്റ്റം നൂതന ചികിത്സാ സംവിധാനം കാര്‍ഡിയാക് വിഭാഗത്തില്‍ ഇപി ലാബില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഹൃദയത്തിന്റെ ക്രമരഹിതമായ പ്രവര്‍ത്തനം മൂലം ജീവന് ഭിഷണി ഉയര്‍ത്തുന്ന സങ്കീര്‍ണമായ അസുഖങ്ങള്‍ക്ക് നൂതന ചികിത്സാ സംവിധാനം ഉപകരിക്കുന്നു. ഹൃദയത്തിലെ ക്രമരഹിതമായി പ്രവര്‍ത്തിക്കുന്ന ഭാഗത്തിന്റെ കൃത്യമായ ചിത്രത്തേയും നാവിഗേഷന്‍ സിസ്റ്റം വഴി എവിടെനിന്നാണ് ക്രമരഹിതമായ പ്രവര്‍ത്തനം ഹൃദയത്തില്‍ തുടങ്ങുന്നതെന്നും നൂതന ചികിത്സാ സംവിധാനം കാണിച്ചുതരുന്നു. കൂടാതെ ഈ നൂതന ചികിത്സ രോഗിയുടെ ശസ്ത്രക്രിയാ സമയത്തെ ലഘൂകരിക്കുകയും റേഡിയേഷന് ഡോസ് കുറയ്ക്കുകയും ചെയ്യുന്നു.
ഹൃദയത്തിന്റെ ക്രമരഹിതമായ പ്രവര്‍ത്തനത്തെ കണ്ടുപിടിക്കുന്ന കാര്‍ഡിയാക് ഇലക്ട്രോഫിസിയോളജിക്കല്‍ ചികിത്സ ശരീരത്തില്‍ മുറിവുണ്ടാക്കാതെ ചെയ്യുന്ന പരിശോധനകളായ ഇസിജി സൗകര്യം ലേറ്റ് പൊട്ടെന്‍ഷ്യല്‍ റിക്കോര്‍ഡിങ്, ലൂപ് റിക്കോര്‍ഡിങ്, ഹെഡ് അപ് ടില്‍റ്റ് ടെസ്റ്റ് എന്നിവയും അമൃതയിലെ കാര്‍ഡിയാക് വിഭാഗത്തില്‍ ചെയ്തുവരുന്നു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കാര്‍ഡിയോളജി വിഭാഗം കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ 4500ല്‍ കൂടുതല്‍ തെറാപിയോറ്റിക് ചികിത്സകള്‍ ചെയ്തിട്ടുണ്ട്. കൂടാതെ ഈ വിഭാഗത്തില്‍ കാര്‍ഡിയോളജിസ്റ്റിനും ടെക്നോളജിസ്റ്റിനും വിദഗ്ധമായ പരിശീലനവും നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: