മൂവാറ്റുപുഴ: വിപണിയില്‍ പൈനാപ്പിളിന്റെ വിലത്തകര്‍ച്ചമൂലം കര്‍ഷകര്‍ക്ക് വന്‍ നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തില്‍ കൂടിയ വിലയ്ക്ക് പൈനാപ്പിള്‍ സംഭരിച്ചുകൊണ്ട് വില പിടിച്ചുനിര്‍ത്തുവാനും വില സ്ഥിരത ഉറപ്പുവരുത്തുവാനും നടുക്കര അഗ്രൊ പ്രൊസസിങ് കമ്പനിക്ക് സാധിച്ചു.
കഴിഞ്ഞ ഒരാഴ്ചകൊണ്ട് എ ഗ്രേഡിന് 10രൂപയ്ക്കും, ബി ഗ്രേഡിന് 5രൂപയും നല്കി 170 ടണ്‍ പൈനാപ്പിള്‍ കമ്പനി നേരിട്ട് സംഭരിച്ചുകഴിഞ്ഞു. പൈനാപ്പിള്‍ സിറ്റിയെന്നറിയപ്പെടുന്ന വാഴക്കുളം പൈനാപ്പിള്‍ ചന്തയില്‍ എ ഗ്രേഡിന് 7രൂപമാത്രം വിലയുള്ളപ്പോഴാണ് കമ്പനി വന്‍ നഷ്ടം സഹിച്ചും ഇത്തരത്തില്‍ സംഭരണം നടത്തിയത്. കമ്പനിയുടെ പ്രവര്‍ത്തന പരിധിയില്‍ പെടുന്ന 24പഞ്ചായത്തിലും 2 മുനിസിപ്പാലിറ്റിയില്‍ നിന്നുമുള്ള കര്‍ഷകരുടെ പൈനാപ്പിളാണ് സംഭരിച്ചത്.
വിദേശവിപണയില്‍ പൈനാപ്പിള്‍ ജ്യോൂസ് കോണ്‍സെന്‍ട്രേറ്റിന്റെ വില്‍പ്പനയ്ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നതായും പ്രാദേശിക വിപണിയില്‍ നല്ലതോതില്‍ വിറ്റഴിക്കാന്‍ സാധിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
അന്യ സംസ്ഥാനങ്ങളില്‍ പൈനാപ്പിള്‍ കൃഷി ചെയ്യുന്നതും വടക്കേ ഇന്ത്യയിലെ തണുപ്പും, ഉത്പാദന വര്‍ദ്ധനവുമാണ് സീസണില്‍ത്തന്നെ വിലയിടിയുന്നതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. കേരളത്തില്‍നിന്നും പ്രധാനമായും തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗോവ എന്നിവടങ്ങളിലേക്കാണ് പൈനാപ്പിള്‍ കയറ്റുമതി ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പഴുത്ത പൈനാപ്പിള്‍ കയറ്റി അയക്കുവാന്‍ പ്രാപ്തമായ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ആരംഭിക്കാത്തതും ഈ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 2010ല്‍ നടുക്കര പൈനാപ്പിള്‍ ഫാക്ടറിയില്‍ പുതിയ പായ്ക്കിംങ്ങ് ഹൗസ് ഉദ്ഘാടനത്തിന് എത്തിയ കേന്ദ്ര കൃഷി വകുപ്പ് സഹ മന്ത്രി കെ. വി. തോമസ് മൂവാറ്റുപുഴ ഇ ഇ സി മാര്‍ക്കറ്റില്‍ സംസ്കരിച്ച പൈനാപ്പിള്‍ സൂക്ഷിക്കുവാനുള്ള ശീതീകരണ യൂണിറ്റ് ആരംഭിക്കുമെന്നും, ഇത് പൈനാപ്പിള്‍ കയറ്റുമതിക്ക് പുതിയ വേഗം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നുവെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷവും ഇതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. ഇത് നടപ്പാക്കുവാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
പൈനാപ്പിള്‍ കര്‍ഷകരെ രക്ഷിക്കുന്നതിന് സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. പൈനാപ്പിളില്‍ ഉപയോഗിക്കുന്ന കീടനാശിനി എന്‍ഡോസള്‍ഫാനെന്ന വ്യാപക പ്രചാരണവും ഇതിന് ഉപയോഗിക്കാവുന്ന കീടനാശിനികളുടെ നിരോധനവും മിലി ബഗ് ബാധപോലുള്ള അസുഖങ്ങള്‍ പൈനാപ്പിളില്‍ വ്യാപകമാകുവാനും കാരണമായതായി വിദഗ്ദ്ധര്‍ ചൂണ്ടികാട്ടുന്നു.
ഇത്തരം ഒരു സാഹചര്യത്തില്‍ കൃഷിക്കാരുടെ താല്പര്യം നടുക്കര ഫാകടറിയില്‍ കൂടുതല്‍ പ്രകടിപ്പിക്കുവാനും അതുവഴി കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ അസംസ്കൃത സാധനങ്ങള്‍ സംഭരിക്കുവാനും അതുവഴി കര്‍ഷകര്‍ക്കും കമ്പനിക്കും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടത്തുവാനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ കമ്പനിയുടെ ഉത്പന്നമായ പൈനാപ്പിള്‍ മാമ്പഴ സത്തുകള്‍ സംയോജിപ്പിച്ചുള്ള ജൈവ് പഞ്ച്, ജൈവ് മാംഗൊ പഞ്ച് എന്നീ ടെട്രാപാക് ജ്യോൂസുകളുടെ വില്‍പ്പന വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജൈവ് ബ്രാന്റ് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ കമ്പനി സ്വീകരിച്ചുവരികയാണെന്ന് കമ്പനി ചെയര്മാന് അഡ്വ. പോള്‍ നെല്ലാപ്പിള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: