മൂവാറ്റുപുഴ: കൊലപാതക കേസ്സുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ച ആളെ മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും മോഷണം നടത്തിയതിന് മൂവാറ്റുപുഴ പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ വാഴത്തോപ്പ് മണിയാറന്‍കുടി പൊങ്ങന്‍പാറയില്‍ ദാസ്സി (46)നെയാണ് മൂവാറ്റുപുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഫേമസ്സ് വര്‍ഗീസ്, മൂവാറ്റുപുഴ സബ്ബ് ഇന്‍സ്പെക്ടര്‍ പി.എസ്.ഷിജു എന്നിവര്‍ ചേര്‍ന്ന് ശനിയാഴ്ച രാത്രി 11ന് ലതാസ്റ്റാന്ഡ് പരിസരത്തു നിന്നും അറസ്റ്റ് ചെയ്തത്. സൗത്ത് മാറാടി സ്വദേശി ചങ്ങംശ്ശേരിയില് ഗണേഷ് എന്നയാളുടെ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷണം നടത്തിയതിന് മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു. ഇതിനിടയില്‍ പ്രതിയെ കുറിച്ച് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ചോദ്യംചെയ്തതില്‍ മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളായ ആരക്കുഴ, പെരുമ്പല്ലൂര്‍, തുടങ്ങിയ സ്ഥലങ്ങളിലെ 35 ഓളം വീടുകളില്‍ നിന്നും റബ്ബര്‍ ഷീറ്റ് മോഷണം ചെയ്തിരുന്നത് പ്രതിയും സംഘവുമാണെന്ന് വെളിവായി. പെരുമ്പല്ലൂര്‍ സ്വദേശി കുരുവിതടം വീട്ടില്‍ ജോണ്‍, പെരുമ്പല്ലൂര്‍ മാതേക്കല്‍ വീട്ടില്‍ തോമസ്സ് പീറ്റര്‍, ആരക്കുഴ കിഴക്കേല്‍ കുര്യാക്കോസ് എന്നിവരുടെ വീടുകളില്‍ നിന്നും മോഷണം നടത്തിയ റബ്ബര്‍ ഷീറ്റുകള്‍ പോലീസ് കണ്ടെടുത്തു. ആവോലി സ്വദേശി കുഞ്ഞിനെയും മീന്‍കുന്നം സ്വദേശി മേരിയെയും കൊലപ്പെടുത്തിയതിന്, 10 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് പ്രതി. പ്രതിയുടെ കൂട്ടാളികളെകുറിച്ച് പോലീസ് അന്വേഷിച്ചു വരുന്നു. ഇടുക്കി ജില്ലയില്‍ ഏകദേശം നൂറിലധികം മോഷണങ്ങള്‍ സംഘം നടത്തിയതായി പ്രതി സമ്മിതിച്ചിട്ടുണ്ട്. ഏറെയും കാര്‍ഷികോല്‍പ്പന്നങ്ങളാണ് മോഷണം നടത്താറുള്ളത്. മൂവാറ്റുപുഴ ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി മൂവാറ്റുപുഴ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു. ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എഎസ്ഐ ബേബി ഉലഹന്നാന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, ഷിബു ജോസ് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: