കൊച്ചി: എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ടിഡിഎം ഹാളില്‍ നടന്നു വരുന്ന ശ്രീമദ്ഭാഗവതദ്വാദശജ്ഞാനയജ്ഞം പതിനൊന്നാം ദിവസമായ ഇന്ന് ഐശ്വര്യസിദ്ധികള്‍, വിഭൂതികള്‍, വര്ണാശ്രമധര്മ്മങ്ങള്, ഭക്തിയോഗം, ജ്ഞാനകര്മയോഗം, ഭിക്ഷുഗീത, സാംഖ്യായോഗം, ഗുണത്രയനിരൂപണം, ഐളഗീത, ക്രിയായോഗം, ജ്ഞാനയോഗം എന്നീ വിഷയങ്ങളില്‍ ഒറവങ്കര അച്യൂതന് നമ്പൂതിരി, എ.വി.വാസുദേവന്‍പോറ്റി, സ്വാമി ചിദാനന്ദപുരി എന്നിവര്‍ പ്രഭാഷണം നടത്തി.
ഉദ്ധവ ഉപദേശം ഭഗവാന് നല്കുമ്പോള് അതിലെ മനുഷ്യനുള്ള പ്രായോഗിക ജീവിതക്രമം ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നു എന്ന് മനസ്സിലാക്കുവാന്‍ കഴിയും. നമുക്ക് ഉണ്ടാകുന്ന സകല അനുഭവ വിശേഷങ്ങളും നമ്മളുടേതന്നെ കര്ഫലമാണെന്നും അതുകൊണ്ട് മറ്റുള്ളവരെ കുറ്റപ്പെടുത്തുവാന്‍ നാം അര്‍ഹനല്ല. അവനവന്റെ തെറ്റിനും കുറ്റത്തിനും തന്റെ ഗുരുവും ശത്രുവും മിത്രവും എല്ലാം ഞാന്‍ തന്നെയാണെന്നു തിരിച്ചറിയണം, തന്നെ സ്വരൂപസ്ഥാനത്തിലേക്ക് എത്തിക്കണമേ എന്ന് പ്രാര്‍ത്ഥിച്ചതിന്റെ ഫലമാണ് ഉദ്ധവന് ലഭിച്ചത്. ഈ സ്വരൂപബോധം മാത്രമാണ് ആദ്യന്തിക ദുഃഖ നിര്വത്തീക്കുള്ള ഏകമാര്‍ഗം, തന്റെ മനസ്സിന്റെ സൃഷ്ടിയാണ് സുഖവും ദുഖവും ആനന്ദവും എല്ലാം. മനസ്സിനെ ഭഗവാനില്‍ അര്‍പ്പിച്ചുകൊണ്ട് ഭാഗവതത്തെ മുറുകെ പിടിച്ച ഏതൊരുവന് ജീവിക്കുന്നുവോ അവന് മോക്ഷപ്രാപ്തി ലഭിക്കും എന്ന് സ്വാമി ചിദാനന്ദപുരി, തന്റെ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.
സമാപന ദിവസമായ ഇന്ന് രാവിലെ 6 മണി മുതല്‍ ഗുരുവായൂര്‍ മണിസ്വാമിയുടെ ഭാഗവത പാരായണത്തോടെ യജ്ഞം ആരംഭിക്കുന്നതും തുടര്‍ന്ന് പ്രഗത്ഭരും പ്രശസ്തരുമായ ആചാര്യന്മാര് വൈകുന്നേരം 4.30 വരെ യജ്ഞവേദിയില്‍ പ്രഭാഷണം നടത്തുന്നതുമാണ്.
ഇതോടനുബന്ധിച്ച് വൈകുന്നേരം 3.30ന് 28-ാ മത് അഖിലഭാരത ശ്രീമദ്ഭാഗവത സത്രത്തിന്റെ വിളംബരവും വെബ്സൈറ്റിന്റെ ഉദ്ഘാടനവും ജസ്റ്റിസ് ടി.ആര്.രാമചന്ദ്രന് നായര്‍ നിര്‍വഹിക്കുന്ന ചടങ്ങില്‍ കെ.പി.കെ.മേനോന് അദ്ധ്യക്ഷനും പി.രാമചന്ദ്രന്, സത്രസമിതി പ്രസിഡന്റ് കുട്ടപ്പമേനോന്‍, സെക്രട്ടറി ടി.ജി.പത്മനാഭന് നായര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: