കൊച്ചി: പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനും ഹോമിയോപ്പതി പ്രതിരോധ മരുന്ന് ശാസ്ത്രീയമായും വ്യാപകമായും വിതരണം ചെയ്യാനുമുളള നടപടികളുടെ ഭാഗമായി ദ്രുതകര്‍മ സാംക്രമിക രോഗ നിയന്ത്രണ സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹോമിയോപ്പതി മെഡിക്കലാഫീസര്മാര്ക്കുളള ഏകദിന ശില്പശാല റിട്ട.ഹോമിയോപ്പതി ഡയറക്ടര്‍ ഡോ.എ.എസ്.ജയന് ഉദ്ഘാടനം ചെയ്തു.
ഹോമിയോപ്പതി ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.സി.വി.ഹേമകുമാരി അധ്യക്ഷത വഹിച്ചു.. ഹോമിയോപ്പതി എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.എന്‍.രാജു, ഡോ.ആനിജോണ്‍ തോപ്പില്‍ (ഡി.എം.ഒ കോട്ടയം) ഡോ.ആനിയമ്മ കുര്യാക്കോസ് (തൊടുപുഴ ഹോമിയോ ആശുപത്രി സൂപ്രണ്ട്) സംഘടനാ ഭാരവാഹികളായ ഡോ.ശോശാമ്മ വര്‍ഗീസ്, ഡോ.തോമസ് മോഹന്‍, ഡോ.എസ്.സാജന്, ഡോ.രാമചന്ദ്രവാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, സ്വകാര്യ ഹോമിയോ ഡോക്ടര്‍മാര്‍, ഹോമിയോ കോളേജ് അധ്യാപകര്‍, വിവിധ ഹോമിയോപ്പതി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
ഹോമിയോപ്പതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്രുതകര്‍മ്മ സാംക്രമിക രോഗ നിയന്ത്രണ സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ച് കോ-ഓഡിന്റ്റേര് ഡോ.ബി.എസ്.രാജശേഖരന്, കോഴിക്കോട് ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് അസി.പ്രൊഫസര്‍ ഡോ.ബിന്ദുവാസുദേവ്, തിരുവനന്തപുരം ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് ട്യൂട്ടര്‍ ഡോ.ശ്രീരാജ് എന്നിവര്‍ ക്ലാസെടുത്തു. പകര്‍ച്ചവ്യാധി കാണപ്പെടുന്ന സാഹചര്യത്തില്‍ അതത് പ്രദേശത്തെ മെഡിക്കല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെട്ടാല്‍ സൗജന്യ പ്രതിരോധ നടപടികള്‍ ലഭ്യമാകുമെന്ന് ഡി.എം.ഒ ഡോ.വി.എന്‍.രാജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: