Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വഭാവശുദ്ധി വളര്‍ത്തുക

Janmabhumi Online by Janmabhumi Online
Feb 25, 2012, 07:27 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

എള്ളില്‍ എണ്ണപോലെ, പാലില്‍ വെണ്ണപോലെ, പൂവില്‍ ഗന്ധം പോലെ,കനിയില്‍ മാധുര്യം പോലെ, വിറകില്‍ അഗ്നിപോലെ മഹാപ്രപഞ്ചമാകെ ഈശ്വരന്‍ കുടിക്കൊള്ളുന്നു. ഈശ്വരന്‍ എങ്ങും വ്യാപിച്ചിരിക്കുന്നു. ഓരോ വസ്തുവിലും അവിടുത്തെ സാന്നിദ്ധ്യമുണ്ട്‌.ഉള്ളിലുള്ള ശക്തിയിലാണ്‌ കണ്ണുകാണുന്നതും ചെവികേള്‍ക്കുന്നതും.മുഴുവന്‍ സൃഷ്ടിയും ഈശ്വരന്റെ ഇച്ഛാശക്തിയുടെ പ്രകടഭാവമാണ്‌. പ്രകൃതി പരമാത്മാവ്‌ രൂപം പൂണ്ടതാണ്‌.മനുഷ്യന്‍ ജനിച്ചത്‌ ദൈവികത പ്രകടമാക്കുന്നതിനാണ്‌.പ്രകൃതിയിലെ എല്ലാം ഘടകങ്ങളും അതാതിന്റെ സഹജപ്രകൃതി പ്രകടമാക്കുന്നു. മനുഷ്യനും അങ്ങനെ ചെയ്യേണ്ടതാണെങ്കിലും നിസര്‍ഗജമായ മനുഷ്യത്വം പ്രകടമാക്കുന്നില്ല.

ഓരോരുത്തരും ഭക്തിയും നിഷ്ഠയും മനുഷ്യത്വവും പ്രധാനമാണെന്ന്‌ കരുതുണം.കര്‍ത്തവ്യം ഈ രണ്ടിനും ശേഷമേ വരുന്നുള്ളൂ.ജീവിതത്തില്‍ അച്ചടക്കം ശീലിക്കണം. വിലപ്പെട്ടതും പവിത്രമായതും കാലം പാഴാക്കാരുത്‌.പ്രയോജനപ്രദമായി രീതിയില്‍ സമയം ചിലവഴിക്കണം. പവിത്രമായ മാനുഷികമൂല്യങ്ങള്‍ പ്രതിഫലിക്കുന്ന മാതൃകാമാര്‍ഗം പിന്‍തുടരണം. മാത്രമല്ല നിഷ്ഠയോടുകുടിയ ജീവിതം നയിക്കാന്‍ മറ്റുള്ളവര്‍ക്ക്‌ പ്രചോദനമാകാനും പ്രോത്സാഹിപ്പിക്കാനും കഴിയണം. ഓരോ നിമിഷവും അമൂല്യമാണ്‌. അത്‌ നന്നായി പ്രയോജനപ്പെടുത്തണം. സ്വഭാവശുദ്ധിയാണ്‌ സര്‍വപ്രധാനമായി നേടേണ്ട ജീവിതതത്ത്വം. ഇത്‌ നിങ്ങളുടെ ജീവിത്തിലെ സുവര്‍ണാവസരമാണ്‌.ഈ ശ്രേഷ്ഠമായ അവസരം അശ്രദ്ധമായി ജീവിതം കൊണ്ട്‌ നശിപ്പിക്കുകയാണെങ്കില്‍ നിങ്ങളുടെ ഭാവി നശിച്ചു.

ചെടി ഒരു വന്‍വൃക്ഷമായി വളരേണ്ടതിനുവേണ്ടവിധം വളര്‍ന്ന്‌ ജനങ്ങളെ നല്ലനിലയില്‍ സേവിക്കുന്നതിന്‌ ശ്രദ്ധാപൂര്‍വം അതിനെ പരിലാളിക്കണം. ഏത്‌ രാജ്യത്തുള്ള ആളായാലും എക്കാലവും സ്വഭാവ ശുദ്ധി വളര്‍ത്തിയെടുക്കേണ്ടത്‌അത്യാവശ്യമാണ്‌. പഴയകാലങ്ങളില്‍ യുവജനങ്ങള്‍ സ്വഭാവശുദ്ധി സൂക്ഷിച്ചുപോന്നു. സ്വഭാവശുദ്ധി നിലനിര്‍ത്തിയാല്‍ ഭാവി തലമുറ ക്ഷേമം കൈവരിക്കും. വ്യക്തിയുടെ പരിശുദ്ധിയും ഹൃദയശുദ്ധിയും സമൂഹത്തിന്റെയും രാജ്യത്തിന്റേയും വിശുദ്ധി ഉറപ്പിയ്‌ക്കും. അത്തരം സജ്ജനങ്ങള്‍ എല്ലാം രാജ്യങ്ങളിലും നിറഞ്ഞാല്‍ ലോകം ശാന്തി ക്ഷേമങ്ങള്‍ കൊണ്ട്‌ ശോഭിക്കും.

ഈ ലോകം പൂമെത്തയല്ല. കഷ്ടപ്പാടിന്റെ ഇടമാണ്‌ എന്ന്‌ പറയുകയാണെങ്കില്‍ അതില്‍ വസിക്കുന്ന നിങ്ങളാണ്‌ കുറ്റക്കക്കാര്‍. ഒരു നല്ല വ്യക്തിയുടെ ജീവിതലക്ഷണം സ്വഭാവശുദ്ധിയാണ്‌. ലോകത്തിന്റെ പഴയ ചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍, പഴയകാലത്ത്‌ ജനങ്ങള്‍ ഇന്ദ്രിയനിയന്ത്രണത്തിന്‌ ശ്രദ്ധേയരായിരുന്നു എന്ന്‌ കാണാന്‍ കഴിയും.

സേവനത്തിന്‌ നിങ്ങള്‍ ഗ്രാമങ്ങളിലേയ്‌ക്ക്‌ ചെല്ലണം. സംസാര സാഗരം താണ്ടാനുള്ള ഉത്തമമാര്‍ഗം നിസ്വാര്‍ത്ഥസേവനമനുഷ്ടിക്കുകയാണ്‌. വേദങ്ങള്‍ അരുള്‍ ചെയ്യുന്നു: തപസ്സ്‌ തീര്‍ത്ഥയാത്ര ഇവ കൊണ്ടല്ല, മനുഷ്യരാശിക്ക്‌ സേവനം ചെയ്യുന്നതുകൊണ്ടേ സായുജ്യം നേടാനാകൂ. അങ്ങിനെയുള്ള സേവനം ആത്മീയപുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.നിങ്ങള്‍ ഈശ്വരരൂപങ്ങളാകുന്നു. എല്ലാ ജീവജാലങ്ങളും ദൈവീകതയുടെ സ്ഫുരണങ്ങളാണെന്ന്‌ ഗീത പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഈശ്വരന്റെയും മനുഷ്യരാശിയുടേയും സേവകനാണെന്നതില്‍ അഭിമാനപൂരിതനാകണം. മാനവസേവ ഈശ്വരസേവയാണെന്ന സമീപനത്തോടെ സേവനം തുടങ്ങിയാല്‍ നിങ്ങള്‍ക്കവിടെ ഈശ്വരദര്‍ശനം സാധിക്കും. ആ അനുഭവം ജപധ്യാനങ്ങളില്‍ കിട്ടില്ല. മനസ്സിനെ അടച്ച്‌ ഹൃദയം തുറക്കുക. അതാണ്‌ സേവാപ്രവര്‍ത്തനങ്ങളില്‍ സംഭവിക്കുന്നത്‌.

ഈശ്വരനെ സാക്ഷാത്കരിക്കാന്‍ ചില കര്‍ത്തവ്യങ്ങളെല്ലാം അനുഷ്ഠിക്കേണ്ടതുണ്ട്‌. ഭാരതപാരമ്പര്യമനുസരിച്ച്‌ ഈശ്വരപ്രീതിയ്‌ക്ക്‌ ചിലത്‌ ചെയ്യണമെന്ന നിലയില്‍ പറകയാണെങ്കില്‍ കര്‍മങ്ങള്‍ ഭഗവദാരാധനയായി മാറ്റുക. ഇത്‌ ശീലിക്കുന്നതോടെ ഈശ്വരസാക്ഷാത്ക്കാരം എളുപ്പമായിത്തീരും. എല്ലാം ചിരപരിയചയം കൊണ്ട്‌ നടക്കേണ്ടതാണ്‌. നടക്കലും സംസാരിക്കലും പാടലും സേവനം ചെയ്യലും എല്ലാറ്റിനും പരിശീലനം വേണം. എല്ലാ പ്രവൃത്തികളും ഈശ്വരാര്‍പ്പിതമാക്കി സേവനം ആരംഭിക്കുക.

ഇത്തരം സല്‍ക്കര്‍മങ്ങളില്‍ നിങ്ങളുടെ ഇച്ഛാശക്തി ഉപയോഗിക്കുക. വൈദ്യുതിപ്രകാശത്തില്‍ ഒരു പൊതുഉദാഹരണം കാണാം; ധര്‍മം വൈദ്യുതി പ്രവഹിക്കുന്ന കമ്പിയും ശാന്തി ബള്‍ബും പ്രേമം പ്രകാശവുമാകുന്നു. ലോകമാകുന്ന ദീപത്തെ ദിവ്യപ്രേമം കൊണ്ട്‌ പ്രകാശിപ്പിക്കുക.

ചിലര്‍ സത്യാന്വേഷികളാണെന്ന്‌ പറയുന്നു. അത്‌ നിരര്‍ത്ഥകമാണ്‌. എന്തെന്നാല്‍ ഈശ്വരന്‍ തന്നെയായ സത്യമാണ്‌ നിങ്ങള്‍. ഇത്‌ മനസ്സിലാവാത്ത കാരണത്താല്‍ നിങ്ങള്‍ തെറ്റായ അന്വേഷണങ്ങളില്‍ വ്യാപരിക്കുന്നു. നിരവധി ഋഷിമാര്‍ തങ്ങളുടെ കണ്ണുകള്‍ ശരിയ്‌ക്കും നന്മ കാണാനുള്ളതാകാനും കാതുകള്‍ ഭഗവല്‍ കീര്‍ത്തനം കേള്‍ക്കാനിടവരാനുള്ളതാകാനും കൈകള്‍ ഈശ്വരാര്‍ച്ചനയ്കക്കുവേണ്ടി മാത്രമാകാനും പ്രാര്‍ത്ഥിച്ചു. ജയദേവന്‍ ഒരു കീര്‍ത്തനത്തില്‍ അസത്യത്തിലും പരദൂഷണത്തിലും അമിതഭാഷണത്തിലും തന്റെ നാവ്‌ പെട്ടുപോകരുതേ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

സത്യസായിസംഘടനകളുടെ പരിപാടികളിലൊരു ഭാഗമാണ്‌ നഗരസങ്കീര്‍ത്തനം. അതിരാവിലെ കുളിരേകുന്ന അന്തരിക്ഷത്തില്‍ മനസ്സിനെ നിശ്ചമാക്കാനകും അന്തരീക്ഷശുദ്ധീകരണത്തിനും പാടുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഈശ്വരചിന്തയിലുണ്ടാകുന്ന ശാന്തിയും ആനന്ദവും പകരുന്നതിനുമാണിത്‌.

ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും മൗനമാചരിക്കല്‍ പരിശീലിക്കണം. അത്‌ നിങ്ങളിലെ ഈശ്വരശക്തിയും മനഃശാന്തിയും ഉറപ്പുവരുത്തും. ലളിതജീവിതവും ഉയര്‍ന്നചിന്തയും ഉറപ്പുവരുത്തുക. നിങ്ങളുടെ ശുഭ്രവസ്ത്രം ഹൃദയപരിശുദ്ധിയെ പ്രകടമാക്കട്ടെ. വസ്ത്രം ലളിതവും ശുദ്ധവുമായിരിക്കണം.

നിങ്ങളാരാ എന്ന്‌ ചോദിക്കുന്നതിന്‌ പകരം ഞാനാരാ എന്ന്‌ ചോദിക്കൂ. അഹങ്കാരമമതകളാല്‍ ആവൃതമായ നിങ്ങളുടെ ഉണ്മയെ അത്‌ അനാവരണം ചെയ്യും. നിങ്ങളുടെ നഗ്നമായ ഹൃദയം കാണുന്നതിന്‌ അത്‌ നീക്കേണ്ടതുണ്ട്‌. ഈ ആവരണങ്ങള്‍ സത്വം രജസ്സ്‌ തമസ്സ്‌ എന്നീ ത്രിഗുണങ്ങളാകുന്നു. അവ ആന്തരികമായ ഉണ്മയെ മറയ്‌ക്കുന്നു. ആത്മതത്തമറിയാന്‍ അതില്‍നിന്നുയരണം.

ശ്രീ സത്യസായിബാബ

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി.വി.കെ. നെടുങ്ങാടി, പി. നാരായണന്‍
Kerala

1975 ജൂലൈ 2; ആ ക്രൂരതയ്‌ക്ക് അമ്പതാണ്ട്, ജന്മഭൂമി അടച്ചുപൂട്ടി, പത്രാധിപർ അറസ്റ്റിൽ

World

ജൂലൈ 5ന് മഹാദുരന്തമോ? ഭീതി പരത്തി പുതിയ ബാബ വാംഗയുടെ പ്രവചനം, പിന്നാലെ 500ഓളം ഭൂചലനങ്ങൾ: ജപ്പാനിൽ ഭീതി, യാത്രകൾ റദ്ദാക്കി വിനോദസഞ്ചാരികൾ

Kerala

എഐസിസി മുൻ അംഗം എന്‍ കെ സുധീര്‍ ബിജെപിയിലേക്ക്: ചര്‍ച്ച നടത്തി

Kerala

സ്വർണവിലയിൽ വീണ്ടും വൻ വർദ്ധനവ്, ഈ മാസത്തെ ഉയർന്ന നിരക്കിൽ

Kerala

ഹേമചന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന വാദവുമായി പ്രതി നൗഷാദ്, താൻ പോലീസിൽ കീഴടങ്ങുമെന്നും സൗദിയിൽ നിന്ന് വീഡിയോ

പുതിയ വാര്‍ത്തകള്‍

മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ കിടിലൻ ഫേസ് പാക്കുകൾ

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാല്‍ ആർഎസ്എസിനെ നിരോധിക്കുമെന്ന് മല്ലികാർജുൻ ഖാർഗെയുടെ മകനും മന്ത്രിയുമായ പ്രിയങ്ക്‌ ഖാർഗെ

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു ; അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ക്വാഡ് രാജ്യങ്ങൾ

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ സൊഹ്റാൻ മംദാനിയുടെ പൗരത്വം റദ്ദാക്കുന്നതിനുള്ള സാധ്യത തേടി യു.എസ് ഭരണകൂടം

രണ്ടായിരം രൂപയുടെ നോട്ടുകളിൽ 98.29 ശതമാനവും തിരിച്ചെത്തി, ബാക്കിയുള്ളവ മാറ്റിയെടുക്കാനുള്ള അവസരമുണ്ടെന്ന് റിസർവ് ബാങ്ക്‌

തമിഴ്നാട് മുഖ്യമന്ത്രിയാകണം’; തൃഷ, വിഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; വിജയ്‌ക്കൊപ്പം ഇറങ്ങിത്തിരിക്കുമോ .

ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് ട്രംപ്

തൊഴിലില്ലായ്‌മ പരിഹരിക്കാൻ കേന്ദ്ര വിപ്ലവം, 3.5 കോടി ജോലികൾ സൃഷ്ടിക്കും: എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കേന്ദ്രത്തിന്റെ അംഗീകാരം

കേരളത്തിൽ ഇന്ന് മുതൽ മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

പ്രമേഹ രോഗികൾക്കും വിളർച്ച ഉള്ളവർക്കും ഉത്തമം: അഞ്ചു മിനിറ്റിൽ ഹെൽത്തിയായ ഈ ദോശ തയ്യാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies