കറുകച്ചാല്‍: കറുകച്ചാല്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെണ്റ്ററിണ്റ്റെ മുറ്റത്ത് ആശുപത്രിയിലെത്തുന്ന നിരവധി രോഗികള്‍ക്കും മറ്റും തണലേകിയിരുന്ന ബദാം മരം മുറിച്ചുമാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഈ മരത്തിനോടുസമീപം നിര്‍മ്മിച്ചിട്ടുള്ള മഴവെള്ളസംഭരണത്തിന് ഭീഷണിയാകുന്നു എന്നു കാണിച്ചാണ് മരം മുറിക്കാന്‍ കോട്ടയം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റണ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവായിരിക്കുന്നത്. മാടപ്പള്ളി ബ്ളോക്കുപഞ്ചായത്ത് മെമ്പറുടെ വികസനഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപയോളം ചെലവുചെയ്തുനിര്‍മ്മിച്ച ഈ മഴവെള്ളസംഭരണി ഉണ്ടെങ്കിലും ഒരു തുള്ളി വെള്ളം പോലും ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്തകാലത്ത് സംഭരണിയുടെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ആശുപത്രിയുടെ ദൈനംദിന ആവശ്യത്തിന് ആശുപത്രി വികസനസമിതിയുടെ ഫണ്ടുപയോഗിച്ച് വെള്ളം വിലക്കുവാങ്ങുകയാണു ചെയ്യുന്നത്. മഴവെള്ളസംഭരണിയുടെ നിര്‍മ്മാണത്തിലെ അപാകതയാണ് വെള്ളം സംഭരിക്കാന്‍ കഴിയാത്തതെന്നും പറയപ്പെടുന്നു. വളര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന ഈ മരത്തിണ്റ്റെ സമീപത്തുനിന്നും ജലസംഭരണി മാറ്റി സ്ഥാപിക്കാന്‍ സ്ഥലസൗകര്യം ഉണ്ടായിട്ടും അതു പ്രയോജനപ്പെടുത്താതെ മരത്തിനു സമീപം തന്നെ സംഭരണി സ്ഥാപിച്ചതില്‍ ദുരൂഹതയുള്ളതായി പ്രകൃതിസ്നേഹികള്‍ ആരോപിക്കുന്നു. മരത്തിണ്റ്റെ വേരുകള്‍ ജലസംഭരണിക്ക് ഭീഷണിയാണെന്ന് അധികൃതര്‍ പറയുമ്പോള്‍ തൊട്ടു ചേര്‍ന്നു കിടക്കുന്ന സ്വകാര്യവ്യക്തിയുടെ പുരയിടത്തിലും ധാരാളം വന്‍മരങ്ങള്‍ നില്‍പുണ്ട്. ഇത് ജലസംഭരണിക്ക് ഭീഷണിയല്ലേയെന്നും ചോദിക്കുന്നത്,വാഴൂറ്‍ റോഡില്‍ ബസ്സ് സ്റ്റാണ്റ്റിനു സമീപം അണിയറപ്പടിയില്‍ വര്‍ഷങ്ങളായി പൊതുജനത്തിന് ഭീഷണിയായി ഉണങ്ങിനില്‍ക്കുന്ന ആഞ്ഞിലിമരം വെട്ടിമാറ്റാന്‍ അധികൃതര്‍ തയ്യാറാകാത്തതെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. ഈ ഉണങ്ങിയ ആഞ്ഞിലിമരം മുറിച്ചു മാറ്റിയില്ലെങ്കില്‍ വന്‍ദുരന്തത്തിനു കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: