ചങ്ങനാശേരി: പ്ളാറ്റിനം ജൂബിലി വര്‍ഷത്തില്‍ സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ ഊര്ജ്ജ്വസ്വലമാക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആഹ്വാനം ചെയ്തു. ചങ്ങനാശേരി താലൂക്ക് എന്‍എസ്എസ് യൂണിയണ്റ്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന സാമൂഹ്യക്ഷേമപദ്ധതികള്ക്കുവേണ്ടിയുള്ള ഫണ്ട് സമാഹരണത്തിണ്റ്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ൨൬ന് കങ്ങഴ മേഖലയില്‍ നിന്നും ആരംഭിക്കുന്ന കരയോഗ സന്ദര്‍ശന പരിപാടി വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ കഴിയട്ടെഎന്നും അദ്ദേഹം ആശംസിച്ചു. എന്‍എസ്എസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ താലൂക്ക് യൂണിയന് കമ്മറ്റിയംഗങ്ങള്‍ നല്കിയ സംഭാവന ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ യൂണിറ്റ് പ്രസിഡന്രും ഡയറക്ടര്‍ ബോര്‍ഡംഗവുമായ ഹരികുമാര്‍ കോയിക്കലിന് കൈമാറി. യൂണിയന് വൈസ്പ്രസിഡണ്റ്റ് വി.ജി.വിശ്വനാഥന് നായര്‍, യൂണിയന് സെക്രട്ടറി എം.എന്‍.രാധാകൃഷ്ണന് നായര്‍, യൂണിയന് കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് മന്നംസമാധിയില്‍ പുഷ്പാര്‍ച്ചനയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: