ന്യൂയോര്‍ക്ക്: സിറിയയില്‍ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള യുഎന്‍ അറബ് ലീഗ് പ്രതിനിധിയായി യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നനെ നിയമിച്ചു. സിറിയയില്‍ പ്രശ്നപരിഹാരത്തിനായി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും അറബ് ലീഗും ട്യുണീഷ്യയില്‍ യോഗം ചേരാനിരിക്കെയാണ് കോഫി അന്നാന്റെ നിയമനം.
നിലവിലെ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ആണ് കോഫി അന്നനെ നിയമിച്ചത്. സിറിയയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനും പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അധികാരത്തില്‍നിന്ന് ഒഴിവാക്കുന്നതിനുമുള്ള പദ്ധതി രൂപീകരിക്കുന്നതിന് സിറിയന്‍ ഭരണകൂടവും രാജ്യത്തെ മുഴുവന്‍ പ്രതിഷേധക്കാരും തമ്മില്‍ ചര്‍ച്ച നടത്താനും തീരുമാനമായിട്ടുണ്ട്. രാജ്യത്തെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനും സമാധാനപരമായി സിറിയന്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമാണ് അന്നന്റെ നിയമനം.
അറബ് ലീഗ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സമാധാനപരമായ പ്രശ്നപരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും സിറിയയില്‍ ഒരു പ്രത്യേക പ്രതിനിധിയെ നിയമിക്കണമെന്ന് കഴിഞ്ഞയാഴ്ച പൊതുസഭ ബാന്‍കീ മൂണിനോട് ആവശ്യപ്പെട്ടിരുന്നു.
73 കാരനായ കോഫി അന്നന് 1997 മുതല്‍ 2006 വരെ യുഎന്‍ സെക്രട്ടറി ജനറല്‍ ആയി സേവനമനഷ്ഠിച്ചിട്ടുണ്ട്. സമാധാന ചര്‍ച്ചകള്‍ക്കും ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനും ശക്തമായി പോരാടിയിട്ടുള്ള അദ്ദേഹം, ഇറാഖിലെ പ്രശ്നങ്ങള്‍ക്ക് അറുതിവരുത്തുവാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: