പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിണ്റ്റെ ഉടമസ്ഥതയിലുള്ള പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് കക്കൂസ് ടാങ്ക് പൊട്ടി മാലിന്യം നാഷണല്‍ ഹൈവേയിലേക്ക് ഒഴുകുന്നതില്‍ പരിഹാരം കാണാത്ത അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ബിജെപി,യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മറപ്പുര കെട്ടി പ്രതിഷേധിച്ചു. മാലിന്യം ഒഴുകി ദുര്‍ഗന്ധം പരത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പ്രതിഷേധസമരം ഉദ്ഘആടനം ചെയ്തുകൊണ്ട് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി ദിലീപ് ചെറുവള്ളി പറഞ്ഞു. ഈ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികളുമായി ബിജെപി മുന്നോട്ടുപോകുമെന്ന് ദിലീപ് പറഞ്ഞു. ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡണ്റ്റ് കെ.ജി.കണ്ണന്, എം.ഒ.അരുണ്‍, വി.ആര്.രമേശ്, വൈശാഖ് എം.നായര്‍, പി.ജി.ഉന്മേഷ്, ആര്.രാജേഷ്, വി.എസ്.ശ്രീജിത്, രജനീഷ്, വിജു മണക്കാട്, വാസുദേവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: