ഏറ്റുമാനൂറ്‍: പതിനായിരക്കണക്കിന് ഭക്തജനങ്ങളുടെ കണ്ഠനാളങ്ങളില് നിന്നുയര്‍ന്ന പഞ്ചാക്ഷരിമന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂറ്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. വ്യാഴാഴ്ച രാവിലെ ൮.൩൦നും ൯.൨൦നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ തന്ത്രി താഴമണ്‍ മഠം കണ്ഠര് രാജീവരാണ് കൊടിയേറ്റിയത്. മേല്‍ശാന്തി വാരിക്കാട്ട് നാരായണന് ശ്രീധരന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റുചടങ്ങുകള് നടന്നത്. പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് കൊടിയേറ്റ് ദര്‍ശിച്ച് സായൂജ്യമടഞ്ഞത്. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരനുള്‍പ്പെടെ നൂറുകണക്കിന് വിശിഷ്ടവ്യക്തികളും കൊടിയേറ്റ് ദര്‍ശിക്കാനെത്തിയിരുന്നു. അണിയിച്ചൊരുക്കിയ ഗജവീരന്മാരും കൊടിതോരണങ്ങളും, ചോറ്റാനിക്കര സത്യന് മാരാരും സംഘവും ഒരുക്കിയ പഞ്ചവാദ്യവും തിടനാട് ശ്രീകുമാര്‍, പത്തിയൂറ് മനോജ് കുമാര്‍ എന്നിവരുടെ നാദസ്വര മേളവും കൊടിയേറ്റിന് മാറ്റു കൂട്ടി. എട്ടാം ഉത്സവമായ മാര്‍ച്ച് ഒന്ന് വ്യാഴാഴ്ചയാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിക്കയും. മാര്‍ച്ച് മൂന്നിന് ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും. ഉത്സവത്തിണ്റ്റെ ഭാഗമായി തിരുവരങ്ങില്‍ പത്ത് ദിവസവും കലാപരിപാടി ഉണ്ട്. നൃത്തവും സംഗീതവും ക്ഷേത്രകലകളുമായി നൂറോളം കലാകാരന്മാര് പുലര്‍ച്ചെ വരെ ഉത്സവരാവുകളെ സമ്പന്നമാക്കും. രണ്ടാം ഉത്സവദിവസം മുതല്‍ ഉത്സവബലിദര്‍ശനവും വിളക്ക് കാട്ടാമ്പാക്ക് കരക്കാരുടെവേല എന്നിവ ഉണ്ട്. മൂന്നാംദിവസം മുതല്‍ തിരുവരങ്ങില്‍ കഥകളിയുടെ കേളികൊട്ടുണരും. സിനിമാതാരങ്ങളായ ശരണ്യാ മോഹന്‍, നവ്യാനായര്‍ എന്നിവരുടെ ഭരതനാട്യം, ചലച്ചിത്ര പിന്നണിഗായിക അനുരാധാ ശ്രീറാം, സോണിയ, പ്രമോദ് എന്നിവരുടെ ഭക്തിഗാനസുധ എന്നിവയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: