ഇടുക്കി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇടുക്കി വാഴത്തോപ്പ് ഹയര്‍ സെക്കന്ററി സ്കൂളില്‍ തുടങ്ങി. മുപ്പത്തി അയ്യായിരത്തോളം പരാതികളാണ് ഇവിടെ പരിഹരിക്കപ്പെടേണ്ടത്. മുല്ലപ്പെരിയാല്‍ പ്രശ്നം സംസ്ഥാനത്തിന്റെ തന്നെ പ്രശ്നമാണെന്നും ഇത് ആരും മനപ്പൂര്‍വ്വം ഉണ്ടാക്കിയതല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്നം സമാധാനപരമായി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പട്ടയ ഭൂ പ്രശ്നങ്ങളില്‍ അടിയന്തിര പരിഹാരം കാണും. ഇതിന്റെ ആദ്യ പടിയായി, ഇടുക്കി, പെരിഞ്ചാര്കുട്ടി, കല്ലാര്‍കുട്ടി പദ്ധതി പ്രദേശങ്ങളിലെ അധിക ഭൂമി കര്‍ഷകര്‍ക്ക് പതിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: