ജനുവരി 27ന് ചെറുവത്തൂരില്‍ ഫോട്ടോഗ്രാഫര്‍മാരുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് എം.വി.ജയരാജന് ദൈവവിളി ഉണ്ടായത്. യേശുവിന്റെ സ്ഥാനത്താണ് പ്രകാശ് കാരാട്ട് എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പിന്നെയായിരുന്നു യേശു വിമോചന പോരാളിയാണെന്ന പിണറായിയുടെ വിശേഷണം.
സൈദ്ധാന്തിക അടിത്തറ നഷ്ടപ്പെട്ട സിപിഎം ഇത്തരം ശീര്‍ഷാസനങ്ങള്‍ നടത്തുന്നത് പുതിയ സംഭവമല്ല. 2006ല്‍ ബംഗാളില്‍ മന്ത്രിയായിരുന്ന സുഭാഷ് ചക്രവര്‍ത്തി താരാപീഠത്തിലെ കാളീക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും 501 രൂപ ദക്ഷിണ നല്‍കുകയും ചെയ്ത സംഭവം പാര്‍ട്ടിയുടെ ഈശ്വരവിശ്വാസത്തെപ്പറ്റിയുള്ള സംവാദങ്ങള്‍ക്കു തിരികൊളുത്തി. “ഞാന്‍ ആദ്യമായി ഹിന്ദുവാണ്. രണ്ടാമതായി ബ്രാഹ്മണനാണ്. പിന്നീടേ കമ്മ്യൂണിസ്റ്റാകുന്നുള്ളൂ. പൂജ ബ്രാഹ്മണന്റെ കര്‍മ്മമാണ്”-ചക്രവര്‍ത്തി തുറന്നടിച്ചു. താന്‍ മോസ്ക്കുകളിലും ഗുരുദ്വാരകളിലും പോയപ്പോള്‍ വിമര്‍ശിക്കാത്ത സഖാക്കള്‍ ക്ഷേത്രദര്‍ശനം മാത്രം വിമര്‍ശിക്കുന്നതിനെ ചക്രവര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ പാര്ട്ടിത്തമ്പുരാക്കന്മാര് പത്തിമടക്കി. വീട്ടില്‍ രഹസ്യമായി പൂജകള്‍ നടത്തുന്ന പാര്‍ട്ടി നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് ചക്രവര്‍ത്തി പറഞ്ഞപ്പോള്‍ നടപടി വേണമെന്ന് പറഞ്ഞവര്‍ തല വലിച്ചു.
കമ്മ്യൂണിസത്തിന് ബാധ്യതയായി മാറിയിരിക്കുന്ന നാസ്തികത മറികടക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. ഇഎംഎസിനുശേഷം പ്രസ്ഥാനം സൈദ്ധാന്തിക ദാരിദ്ര്യത്തിലായി. മാര്‍ക്സിസത്തിന്റെ ശവമഞ്ചവുമായുള്ള യാത്രയ്ക്കിടയില്‍ വിവേകാനന്ദനെ സോഷ്യലിസ്റ്റാക്കാന്‍ നോക്കി. പാര്‍ട്ടിയെ ഹൈന്ദവ തീരത്ത് അടുപ്പിക്കാനുള്ള ആ ശ്രമവും പരാജയപ്പെട്ടു. പിന്നെയാണ് മദനി എന്ന പച്ചത്തുരുത്ത് കണ്ടത്. അവിടെ പച്ചപിടിച്ചുവരുമ്പോഴാണ് കര്‍ണാടക പോലീസിന്റെ ജെസിബി ആ പച്ചതുരുത്തിനെ ചുവടോടെ മാന്തിക്കൊണ്ടുപോയത്. പിന്നെയും ഒരു തീരം തേടിയുള്ള യാത്ര. ക്രൈസ്തവ തീരത്ത് അടുപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇക്കണ്ട പുകിലുകള്.
സിപിഎമ്മും സിപിഐയും ഡോക്ടറും നഴ്സുംപോലെ പാരസ്പര്യത്തോടെ കഴിയുകയായിരുന്നു. നേഴ്സുമാരുടെ സമരം വ്യാപകമായതോടെ സിപിഐ മേലാളനായ സിപിഎമ്മുമായി സമരത്തിലായി. എകെജിയെ വിമര്ശിക്കുന്നിടംവരെ ചന്ദ്രപ്പനെത്തി. എന്നാല്‍ സിപിഐയ്ക്ക് എമ്മിനെപ്പോലുള്ള ദാര്‍ശനിക സൈദ്ധാന്തിക അങ്കലാപ്പുകള്‍ യാതൊന്നുമില്ല. സിപിഎം സംസ്ഥാന സമ്മേളനം വിമര്‍ശനങ്ങളും ആരോപണങ്ങളുംകൊണ്ട് സംഘര്ഷഭരിതമായെങ്കില് സിപിഐയുടേത് സൗഹാര്‍ദ്ദപരവും വിഭവസമൃദ്ധവുമായിരുന്നു. 28കൂട്ടം വിഭവങ്ങളോടെയുള്ള സദ്യയാണ് സിപിഐ സമ്മേളന പ്രതിനിധികള്‍ക്കു മുന്നില്‍ മലമേല്‍ നീലകണ്ഠന് നമ്പൂതിരി വിളമ്പിയത്. സഖാക്കള്‍ക്ക് അടപ്രഥമനും അമ്പലപ്പുഴ പാല്‍പ്പായസവും വലിയ പപ്പടവും ഉപ്പേരിയും വിളമ്പാന്‍ 23 പേരുള്ള മലമേല്‍ സംഘം.
സമ്മേളനം തുടങ്ങിയ ഏഴാം തീയതി മുതല്‍ മട്ടനും ചിക്കനും മീനും അടങ്ങിയ ഉച്ചഭക്ഷണം. പ്രാതലിന് പാലപ്പവും മുട്ടക്കറിയും ഇടിയപ്പവും. രാത്രി ഊണും ചപ്പാത്തിയും. ദിവസവും രണ്ടായിരത്തോളം ചപ്പാത്തികളാണ് സഖാക്കളുടെ വിശപ്പാറ്റിയത്. എല്ലാ സൈദ്ധാന്തിക പ്രശ്നങ്ങള്‍ക്കും ഏക പരിഹാരം സിപിഐയുടെ ഫോര്‍മുലയാണ്. “മാര്‍ക്സിനെ മറക്കൂ! മലമേലിനെ വിളിക്കൂ!”
അമേരിക്കക്കാര്‍ക്ക് പ്രസംഗത്തോട് പൊതുവേ താല്‍പ്പര്യമില്ല. അവിടെ പ്രാസംഗികന്മാര് ഒന്നോ രണ്ടോ വരികളില്‍ പ്രസംഗം ഒതുക്കും. നമ്മുടെ തട്ടുപൊളിപ്പനും കിടിലോല്ക്കിടിലനും ഒന്നും അവര്‍ കേട്ടിട്ടില്ല. കേരളത്തില്‍ വന്ന് കേരള സ്റ്റെയില്‍ രാഷ്ട്രീയപ്രസംഗം പഠിച്ച് അത് അമേരിക്കയില്‍ പരീക്ഷിച്ച ഒരു സായിപ്പിന്റെ കഥ സി.വി.ആനന്ദബോസ് പറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ സെനറ്റില്‍ തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ത്ഥിയായ പ്രസ്തുത സായിപ്പ് കേരള മോഡല്‍ പ്രസംഗം നടത്തി. “വി വാണ്ട് എഡ്യുക്കേഷണ് റിഫോം. വി വാണ്ട് എക്കണോമിക് റിഫോം. വി വാണ്ട് സോഷ്യല്‍ റിഫോം.”
സദസ്സ് ഒന്നടങ്കം വിളിച്ചു പറഞ്ഞു.
“വി വാണ്ട് ക്ലോറോഫോം.”
സിപിഎമ്മുകാര്‍ ക്രിസ്തുവിനെപ്പറ്റി പറഞ്ഞതിന്റെ പേരില്‍ സകല മെത്രാന്മാരും ഇളകിയിരിക്കുകയാണ്. കാക്കകൂട്ടില്‍ കല്ലുവീണതുപോലെ. സിപിഎം സമ്മേളനത്തില്‍ ക്രിസ്തുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് ന്യായീകരിച്ച ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയെ, ഗീവര്‍ഗീസ് മാര്‍ അത്താനിയോസും കുര്യാക്കോസ് മാര്‍ ദിയസ് കോറസും വിമര്‍ശിച്ചതിനെത്തുടര്‍ന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ ദിയസ്കോറസ് എന്നിവരെ ദമാസ്കസിലേക്ക് വിളിച്ചതായി അത്താനിയോസ് മാര്‍ അലോഷ്യ……………….
“വി വാണ്ട് അനസ്തേഷ്യ.”
കുമ്മനം രവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: