എരുമേലി: ജനകീയ ഫണ്ടുപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയായി മൂന്നുവര്‍ഷം പിന്നിട്ടിട്ടും എരുമേലി ആയുര്‍വേദാശുപത്രിക്ക് ശാപമോക്ഷ്രമായില്ല. എരുമേലി ഗ്രാമപഞ്ചായത്ത് വക സ്ഥലത്ത് കാഞ്ഞിരപ്പള്ളി ൧൮ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ചു നല്‍കിയതാണ് ഈ ആയുര്‍വേദ കെട്ടിടം. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിണ്റ്റെ താക്കോല്‍ വാങ്ങി ഗ്രാമപഞ്ചായത്തധികൃതര്‍ അലമാരയില്‍ സൂക്ഷിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കെട്ടിടത്തിണ്റ്റെ നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി കുറേ നാള് ഇരുപഞ്ചായത്തുകളും പരസ്പരം വാഗ്വാദങ്ങള്‍ നടത്തി തര്‍ക്കിച്ചു. ഒടുവില്‍ നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായപ്പോള്‍ ബ്ളോക്ക് പഞ്ചായത്ത് താക്കോല്‍ എരുമേലി ഗ്രാമപഞ്ചായത്തിനെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കെട്ടിടത്തില്‍ വെളിച്ച സൗകര്യമില്ല, ശുദ്ധജലമില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്തധികൃതര്‍ ആയുര്‍വേദാശുപത്രിയുടെ തുടര്‍നടപടികള്‍ ഉപേക്ഷിച്ചിരിക്കുന്നത്. വാര്‍ദ്ധക്യസഹജമായ അസുഖമുള്ളവരുടെ ആശ്രയകേന്ദ്രമായ ആയുര്‍വേദ ആശുപത്രിക്ക് തളര്‍വാതമോ സന്ധിവാതമോ എന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിണ്റ്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായിട്ടും നടപടിയെടുക്കാന്‍ പഞ്ചായത്തധികൃതര്‍ തയ്യാറാകുന്നില്ല. ടൗണില്‍ നിന്നും അല്പം അകലെ സബ് രജിസ്ട്രാര്‍ ഓഫീസിനു സമീപത്തായാണ് പുതിയ കെട്ടിടം. എരുമേലിയില്‍ വികസനം നടപ്പാക്കാന്‍ ജനനേതാക്കള്‍ നെട്ടോട്ടമോടുന്നതിനിടയിലാണ് നാട്ടുകാര്‍ക്ക് ഒരു ശാപമായി ആശുപത്രികെട്ടിടം നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: