തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്നലെയും യോഗം ചേര്‍ന്നില്ല. വൈദ്യുത മന്ത്രി ആര്യാടന് മുഹമ്മദാണ് ഇന്നലെ ബോര്‍ഡ് അംഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ ഔദ്യോഗിക തിരക്കുകള്‍ കാരണം യോഗം മാറ്റി വച്ചു.
വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കായംകുളം താപനിലയത്തില്‍ നിന്നും വൈദ്യുതി വാങ്ങുന്നുണ്ട്. ഇപ്പോഴത്തെ കരാര്‍ അനുസരിച്ച് 29 വരെ ഇവിടെ നിന്നും വൈദ്യുതി ലഭിക്കും. ഇതിനിടയില്‍ വൈദ്യുതി ബോര്‍ഡിന്റെ പൂര്‍ണ യോഗം ചേര്‍ന്നു നടപടികള്‍ ചര്‍ച്ച ചെയ്യും. പുറത്തു നിന്നും വൈദ്യുതി വാങ്ങുന്നതു സംബന്ധിച്ചും ഈ യോഗത്തിലായിരിക്കും തീരുമാനമുണ്ടാകുക. പരീക്ഷക്കാലമായതിനാല്‍ രാത്രികാല ലോഡ് ഷെഡിങ്, പവര്‍ക്കട്ട് തുടങ്ങിയ നിയന്ത്രണ നടപടികള്‍ സ്വീകരിക്കരുതെന്നും സര്‍ക്കാര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിസന്ധി തുടരുമ്പോഴും ഉപയോഗത്തില്‍ കുറവുണ്ടാകുന്നില്ല. കഴിഞ്ഞ ദിവസവും പീക്ക് അവര്‍ (വൈകിട്ട് ആറു മണി മുതല്‍ രാത്രി പത്തു വരെയുള്ള സമയം) ഉപയോഗം റിക്കോര്‍ഡായിരുന്നു. 58.5 ദശലക്ഷം യൂണിറ്റാണു കഴിഞ്ഞ ദിവസങ്ങളിലെ ഉപയോഗം. ഈ നില തുടര്‍ന്നാല്‍ കായംകുളത്തു നിന്നും കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും.
കായംകുളം വൈദ്യുതി ലഭിച്ചതോടെ ഇടുക്കി ജലവൈദ്യുതിയുടെ ഉത്പാദനം നിയന്ത്രിക്കുന്നതിനെ കുറിച്ചു ചര്‍ച്ച ചെയ്യുന്നുണ്ട്. ഇടുക്കി ഡാമില്‍ സംഭരണ ശേഷിയുടെ 51 ശതമാനം മാത്രമാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2350 അടിയോളം ജലമാണ് ഇപ്പോള്‍ ഡാമിലുള്ളത്. ഇതാകട്ടെ 50-55 ദിവസത്തെ ഉത്പാദനത്തിനു മാത്രമേ തികയുകയുള്ളൂ.
ഇന്നലെ വൈദ്യുതി ബോര്‍ഡിലെ ട്രേഡ് യൂണിയനുകളുമായി അധികൃതര്‍ ചര്‍ച്ച നടത്തി. പ്രതിസന്ധി പരിഹരിക്കുന്നതിനു ജീവനക്കാരുമായി ചര്‍ച്ച നടത്തി. അറ്റകുറ്റപണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും കുറവുകള്‍ കണ്ടെത്തുന്നതിനും കാര്യക്ഷമമായ പ്രവര്‍ത്തനം ആവശ്യമാണെന്നു അധികൃതര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. വൈദ്യുത ഉല്‍പ്പാദന കേന്ദ്രങ്ങളിലേതിനു സമാനമായി സബ്സ്റ്റേഷനുകളിലെയും ജോലി മൂന്നു ഷിഫ്റ്റായി വിഭജിച്ചതിനെതിരെ ജീവനക്കാര്‍ രംഗത്തു വന്നിരുന്നു. മൂന്നു ഷിഫ്റ്റ് സമ്പ്രദായം എന്ന പരിഷ്കാരവുമായി സഹകരിക്കാനാണു ബോര്‍ഡ് ജീവനക്കാരുടെ സംഘടനകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: