കോട്ടയം: ഫയര്‍ഫോഴ്സിന് ശക്തിപകര്‍ന്ന് മിനി വാട്ടര്‍ ടെണ്ടര്‍ കോട്ടയത്തെത്തി. ഇതോടെ നഗരത്തിലെ ഇടവഴികളിലുണ്ടാകുന്ന തീപിടുത്തങ്ങള്‍ വരെ നിയന്ത്രണവിധേയമാക്കുവാന്‍ ഫയര്‍ഫോഴ്സിനു സാധിക്കും. രണ്ട് ഹോസ്റീ ല്ഹോസും ഒരു ഫിക്സഡ് മോണിറ്റര്‍ ബ്രാഞ്ചും മിനി വാട്ടര്‍ ടെണ്ടറിനെ വ്യത്യസ്ഥമാക്കുന്നു. ൧൫൦ അടി നീളത്തിലുള്ള ഹോസുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ൩൦൦൦ ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്കാണ് വണ്ടിയിലുള്ളത്. ഇതിനു പുറമേ ജലം സംഭരിക്കുന്നതിന് സൗകര്യമുണ്ടെങ്കില്‍ എത്ര മണിക്കൂറ് വേണമെങ്കിലും പമ്പുചെയ്തുകൊണ്ട് ടാങ്ക് നിറയ്ക്കാനും സാധിക്കും. പത്ത് മീറ്റര്‍ താഴ്ചയില്‍നിന്നു വരെ പമ്പുചെയ്ത് ടാങ്കു നിറയ്ക്കാന്‍ കഴിയും. വലിയ ഫയര്‍ഫോഴ്സ് വാഹനവുമായി നഗരത്തിലൂടെ അപകടസ്ഥലത്തെത്തുന്നതില് അനുഭവപ്പെട്ടുകൊണ്ടിരുന്ന താമസം മിനി വാട്ടര്‍ ടെണ്ടറിണ്റ്റെ വരവോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: