കൊച്ചി: എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ടിഡിഎം ഹാളില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത ദ്വാദശജ്ഞാനയജ്ഞത്തില് ശ്രീകൃഷ്ണബാലലീല, ബ്രഹ്മമോഹനം, കാളിയമര്‍ദ്ദനം, വേണുഗാനം, കാര്‍ത്ത്യായനീപൂജ, വിപ്രപത്ന്യനുഗ്രഹം, ഗോവര്‍ദ്ധനോദ്ധാരണം, ഗോവിന്ദാഭിഷേകം, വൈകുണ്ഠദര്‍ശനം എന്നീ വിഷയങ്ങളില്‍ എ.വി. വാസുദേവന്‍പോറ്റി, വെണ്മണി രാധാ അന്തര്‍ജ്ജനം, ഗുരുവായൂര്‍ സി.പി. നായര്‍ എന്നീ ആചാര്യന്മാര് പ്രഭാഷണം നടത്തി. ഗുരുവായൂര്‍ മണിസ്വാമിയുടെ ഭാഗവത പാരായണവും ഉണ്ടായിരുന്നു.
സുഖത്തിനും സമാധാനത്തിനും വേണ്ടിയാണ് നാം കര്‍മ്മം ചെയ്യുന്നത്. ലോകപദാര്ത്ഥങ്ങളുടെ അനുഭവം കൊണ്ടോ, ലാഭം കൊണ്ടോ ശാശ്വതമായ സുഖസമാധാനവും ശക്തിയും കൈവരിക്കാന്‍ സാധിക്കുകയില്ല. സ്ഥിരമായ ഈശ്വര വിശ്വാസം കൊണ്ടും ഭക്തജ്ഞാനവൈരാഗ്യങ്ങളുടെ വര്‍ദ്ധനവുകൊണ്ടും മാത്രമേ ശാശ്വതമായ സുഖം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. ഭാഗവതത്തെ ആശ്രയിക്കുന്നവര്‍ക്ക് ഭക്തജ്ഞാന വൈരാഗ്യങ്ങള്‍ ഉണ്ടായി ശാശ്വതമായ സുഖം കൈവരിക്കാന്‍ സാധിക്കും എന്ന് സി.പി. നായര്‍ പറഞ്ഞു.
എട്ടാം ദിവസമായ ബുധനാഴ്ച രാവിലെ 6 മണി മുതല്‍ ഗുരുവായൂര്‍ മണിസ്വാമിയുടെ ഭാഗവത പാരായണത്തോടെ യജ്ഞം ആരംഭിക്കുന്നതും തുടര്‍ന്ന് പ്രഗത്ഭരും പ്രശസ്തരുമായ ആചാര്യന്മാര് വൈകുന്നേരം 6.30 വരെ യജ്ഞവേദിയില്‍ പ്രഭാഷണം നടത്തുന്നതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: