കൊച്ചി: സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികള്‍ പിരിച്ചു വിട്ട സഹകരണ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ നടപടിക്കെതിരെ ജില്ലാ സഹകരണബാങ്ക് ഭരണാധികാരികളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍മാരെ ചുമതല ഏല്‍പ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഓര്‍ഡിനന്‍സിന്റെ നിയമപരമായ സാധുത പരിശോധിക്കാന്‍ വിശദമായ വാദം കേള്‍ക്കണമെന്നും കോടതി വ്യക്തമാക്കി.
ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: