തൃശൂര്‍: തൃശൂരില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ആറുകിലോ സ്വര്‍ണവും ഒരു കോടി രൂപയും പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചേര്‍പ്പ് സ്വദേശി ശങ്കരന്, ആന്റച്ചന്‍, അബ്ദുല്‍ ഖാദര്‍, ഷിനോ ബാബു, അഭിലാഷ്, ഷഹീന്, ഷിഹാബ്, സുധീര്‍ എന്നിവരാണു പിടിയിലായത്.
ചെന്നൈയില്‍ നിന്ന് ചേര്‍പ്പിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു സ്വര്‍ണവും പണവും. ഒരു സംഘത്തെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചും മറ്റൊരു സംഘത്തെ കേച്ചേരിയില്‍ വച്ചുമാണു പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: