പെരുമ്പാവൂര്‍: കോതമംഗലം റാഡോ ടയേഴ്സ് കമ്പനിയില്‍ ബിഎംഎസിനെ ഒഴിവാക്കി ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ നടത്താനിരുന്ന തൊഴിലാളി യൂണിയനുകളുടെ റഫറണ്ടം ഹൈക്കോടതി തടഞ്ഞു. അംഗീകൃത യൂണിയനായ എറണാകുളം ജില്ലാ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മസ്ദൂര്‍ സംഘിനെ (ബിഎംഎസ്) പങ്കെടുപ്പിക്കാതെ ഐഎന്‍ടിയുസി, സിഐടിയു എന്നീ യൂണിയനുകളെ മാത്രം പങ്കെടുപ്പിച്ച് അംഗീകാരത്തിനുള്ള റഫറണ്ടം നടത്താനുള്ള ശ്രമമാണ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞത്.
ഈ ശ്രമത്തിനെതിരെ ബിഎംഎസ് ജനറല്‍ സെക്രട്ടറി വി.വി.പ്രകാശന് ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജിയിലാണ് ജസ്റ്റിസ് പി.എന്‍.രവീന്ദ്രന് താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന ലേബര്‍ കമ്മീഷണറെ നേരിട്ട് സമീപിച്ചിട്ടും ചില രാഷ്ട്രീയ പരിഗണനകള്‍ വച്ച് ബിഎംഎസിന്റെ നാമനിര്‍ദേശപത്രിക സ്വീകരിച്ചില്ലെന്നും നേതാക്കള്‍ ആരോപിച്ചു. ഹൈക്കോടതിയില്‍ വാദിഭാഗത്തിനുവേണ്ടി അഡ്വ. നഗരേഷ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: