കോട്ടയം: ഡോ.പി.എസ്. ജോണിണ്റ്റെ മൂലകോശങ്ങളുടെ ചികിത്സയിലുടെ, തളര്‍ന്നുപോയ നൂറിലേറെ രോഗികള്‍ക്ക് സൗഖ്യം ലഭിച്ചതായി ചികിത്സയ്ക്ക് വിധേയരായ രോഗികള്‍. ചികിത്സയുടെ മറവില്‍ മരുന്നു പരീക്ഷണം നടക്കുന്നതായുളള ആക്ഷേപങ്ങള്‍ തെറ്റാണ്. രാജ്യത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രോഗികള്‍ ചങ്ങനാശേരി ചെത്തിപ്പുഴ സെണ്റ്റ് തോമസ് ആശുപത്രിയിലെത്തി ഡോ. ജോണിണ്റ്റെ ചികിത്സയെത്തുടര്‍ന്ന് സൗഖ്യം പ്രാപിച്ചുമടങ്ങുന്നതായി ആശുപത്രി ഡയറക്ടര്‍ ഫാ. ചാക്കോ പുതിയാപറമ്പില്‍ പറഞ്ഞു. കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആണ്റ്റ് ടെക്നോളജിയിലെ ബയോടെക്നോളജി ന്യൂറോസയന്‍സ് വിഭാഗം മേധാവി ഡോ.സി.എസ്. പൗലോസും കോട്ടയം മെഡിക്കല്‍ കോളജ് അസ്ഥിരോഗം വിഭാഗം മേധാവിയായിരുന്ന ഡോ.പി.എസ്. ജോണും ചേര്‍ന്ന് അനേക വര്‍ഷത്തെ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ് മുറിഞ്ഞുപോയ സുഷുംന കാണ്ഡം പുനര്‍ജീവിപ്പിക്കുന്നതിനുള്ള ചികിത്സയ്ക്ക് ഉതകുന്ന വിദ്യ കണ്ടു പിടിച്ചത്. നാഡീവ്യുഹത്തിണ്റ്റെ സന്ദേശ വാഹക വസ്തുവായ ന്യൂറോട്രാന്സ്മിനറിണ്റ്റെ സാന്നിധ്യത്തില്‍ മജ്ജയെ ഞരമ്പിണ്റ്റെ കോശങ്ങളാക്കി രുപാന്തരപ്പെടുത്താന്‍ കഴിയുമെന്നതായിരുന്നു പ്രധാന കണ്ടെത്തല്‍. ഈ കണ്ടുപിടുത്തത്തിന് പേറ്റണ്റ്റും ലഭിച്ചിരുന്നു. ന്യൂറോട്രാന്സ്മിറ്ററിണ്റ്റെ അളവ് കൂട്ടാനും നാഡീകോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കാനുതകുന്നതുമായ അനേകം മരുന്നുകള്‍ വിപണിയില്‍ വര്‍ഷങ്ങളായി ലഭ്യമാണ്. ശരീരം തളര്‍ന്ന ചിലര്‍ ഹൈക്കോടതിയെ സമീപിച്ചതിണ്റ്റെ അടിസ്ഥാനത്തില്‍ ഏത് ചികിത്സയും തെരഞ്ഞെടുക്കാന്‍ രോഗിക്ക് അവകാശമുണ്ടെന്ന് കോടതി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഡോ. ജോണിണ്റ്റെ ചികിത്സയിലൂടെ തളര്‍ന്നുപോയ നാല്പതോളം രോഗികള്‍ക്ക് എഴുപതോളം രോഗികള്‍ക്ക് നില്ക്കുവാനും സാധിച്ചിട്ടുളളതായി ചികിത്സയ്ക്ക് വിധേയരായവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കുറഞ്ഞ, ഫീസ് മാത്രം ഈടാക്കിയുള്ള ഈ ചികിത്സ രാജ്യത്ത് ഇവിടെ മാത്രമാണ് ലഭ്യമായതെന്നും രോഗികള്‍ പറഞ്ഞു. ഡോ. ജോണിണ്റ്റെ ചികിത്സയില്‍ കഴിയുന്നതും രോഗികളുടെ ബന്ധുക്കളും ഉള്‍പ്പെടെ മുപ്പതോളം പേര് പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: