എസ്. രാജന്‍
എരുമേലി: കനത്ത വരള്‍ച്ചയില്‍ പമ്പാനദി വറ്റി വരണ്ടു തുടങ്ങിയതോടെ കാര്‍ഷിക മലയോര മേഖല സമ്പൂര്‍ണ ജലക്ഷാമത്തിലേക്ക്. പമ്പാനദിയിലെ സംഋദ്ധമായ ജലം സമീപപ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പ് താഴാതെ നിലനിര്‍ത്തുന്നതാണ് ജനങ്ങളുടെ കുടിവെള്ളം സംരക്ഷിക്കപ്പെട്ടുനില്‍ക്കുന്നത്. എന്നാല്‍ ഈ സീസണിലുണ്ടായ വിരളമായ മഴ പമ്പാനദിയില്‍ കാര്യമായ വെള്ളമെത്തിക്കാന്‍ കഴിയാതിരുന്നതാണ് വരള്‍ച്ചയ്‌ക്ക് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. പമ്പാനദി ഒഴുകുന്ന ഇടകടത്തി- അറയാഞ്ഞിലി മണ്ണ് മേഖലയിലെ ജനങ്ങളെയാണ് വരള്‍ച്ചയുടെ പിടിയിലമര്‍ന്നിരിക്കുന്നത്. പല വീടുകളിലെയും കിണറുകളിലെ ജലനിരപ്പ് താഴ്ന്നു കഴിഞ്ഞു. കുഴല്‍ കിണറുകള്‍ മേഖലയില്‍ കുറവുമാണ്. പമ്പാനദിയില്‍ വേനല്‍മൂലം വെള്ളം കുറയുന്നതോടെ വരള്‍ച്ച കൃഷിയെയും സാരമായി ബാധിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു. പമ്പാനദിയുടെ ഇടകടത്തി മേഖലയിലുള്ള പല കയങ്ങളിലും ജലനിരപ്പ് കുറഞ്ഞിരിക്കുകയാണ്. ജലമൊഴുക്ക് കുറഞ്ഞ പമ്പാനദിയില്‍ പാറക്കെട്ടുകളും കുഴികളുമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. വറ്റിവരണ്ട പമ്പാനദി ഇപ്പോള്‍ കന്നുകാലികളുടെയും പക്ഷികളുടെയും കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. പത്തനംതിട്ട- കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അറയാഞ്ഞിലിമണ്ണ് കോസ്‌വേയ്‌ക്ക് സമീപമാണ് ജലവിതരണ വകുപ്പിണ്റ്റെ പമ്പിംഗ് കേന്ദ്രവുമുള്ളത്. ഇനിയും വേനല്‍ കനത്താല്‍ പമ്പാനദി കടുത്ത വരള്‍ച്ചയിലാകുമെന്നും മേഖലയെ രൂക്ഷമായ ജലക്ഷാമത്തിലേക്കും എത്തിക്കുമെന്ന ഭയാശങ്കയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: