ഇസ്ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭീകരര്‍ ഒരു പോലീസ് വാഹനം റിമോര്‍ട്ട് കണ്ട്രോള് ഉപയോഗിച്ച് തകര്‍ക്കുന്നതിനിടെ യാണ് സമീപത്തുകൂടെ കടന്നുപോകുകയായിരുന്ന കുട്ടികള്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനടക്കം നലു പോലീസുകാരും ഉള്‍പ്പെടുന്നു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം പക് നിരോധിത സംഘടനയായ ബലൂച് റിപ്പബ്ലിക്കന്‍ ആര്‍മി ഏറ്റെടുത്തതായി റിപ്പോര്‍ട്ട് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: