ലഷ്ക്കറെ തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്റര്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 18 പ്രതികള്‍ക്ക് കേരളത്തെ ഞെട്ടിച്ച കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലും ബംഗളൂരു സ്ഫോടനക്കേസിലും ഐഎന്‍എ കോടതി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. തീവ്രവാദം, രാജ്യദ്രോഹം ലഷ്ക്കറെ തൊയ്ബയുമായി ചേര്‍ന്ന് രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, അതിനുവേണ്ടി ആയുധശേഖരണം, കേരളത്തിനകത്തും പുറത്തും ജിഹാദി തീവ്രവാദ ക്ലാസുകള്‍ സംഘടിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ഐഎന്‍എ ചുമത്തിയത്. മതസ്പര്‍ദ്ദ വളര്‍ത്തല്‍, ഗൂഢാലോചന, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ എന്നീ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേരളം തീവ്രവാദ പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളില്‍ ഒന്നാണെന്നും ഇവിടെനിന്നും യുവാക്കളെ വശീകരിച്ച് കാശ്മീരിലെത്തിച്ച് പാക്കിസ്ഥാനിലേക്ക് കടത്തി തീവ്രവാദ പ്രവര്‍ത്തനത്തിന് ശക്തികൂട്ടാന്‍ സജ്ജമാക്കുന്ന പ്രക്രിയ ഇവിടെ സജീവമാണെന്നുമാണ് ഈ കുറ്റപത്രം തെളിയിക്കുന്നത്. അബ്ദുള്‍ ജലീല്‍, എം.എച്ച്.ഫൈസല്‍, തടിയന്റവിട നസീര്‍, ഷഫാസ്, മുഹമ്മദ് നൈനാര്‍, മുഹമ്മദ് നവാസ്, ഷനിജ് അബ്ദുള്‍ ജബ്ബാര്‍, ഡാബിര് ബുവാരി, ബദറുദ്ദീന്‍, അബ്ദുള്‍ ഹമീദ്, പി.കെ.അനസ്, സര്‍ഫറാസ് നവാസ്, ഇബ്രാഹിം മൗലവി, പി.മുജീബ്, ഉമറുല്‍ ഫാറൂഖ് എന്നിവരാണ് കുറ്റാരോപിതര്‍. ഇതില്‍ തടിയന്റവിട നസീറും ഷഫാസും കോഴിക്കോട് സ്ഫോടനക്കേസിലും ബംഗളൂരു സ്ഫോടനക്കേസിലും മാത്രമല്ല സൂഫിയാ മദനിയുടെ നിര്‍ദേശപ്രകാരം കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലും പ്രതിയാണ്.
വര്‍ഗീസ് ജോസഫായിരുന്ന മുഹമ്മദ് യാസിന്, മലപ്പുറം സ്വദേശി അബ്ദുള്‍ റഹീം, മുഹമ്മദ് ഫയാസ്, മുഹമ്മദ് ഫായിസ് എന്നിവര്‍ 2008 ഒക്ടോബര്‍ നാലിനും പത്തിനുമിടയിലാണ് കാശ്മീരില്‍ കൊല്ലപ്പെട്ടത്. വ്യാജ പേരുകളില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത് ഹൈദരാബാദ്, ദല്‍ഹി വഴിയാണ് കാശ്മീരിലെത്തിയത്. ജമ്മുകാശ്മീര്‍ പോലീസും സൈന്യവും ചേര്‍ന്ന് ആദ്യം രണ്ടുപേരെയും അടുത്ത സംഘട്ടനത്തില്‍ രണ്ടുപേരെയും വെടിവച്ച് കൊന്നപ്പോള്‍ ഒരു തീവ്രവാദി രക്ഷപ്പെട്ടെങ്കിലും പിന്നീട് അറസ്റ്റിലാകുകയായിരുന്നു. ദക്ഷിണേന്ത്യക്കാരെന്ന് തോന്നിപ്പിക്കുന്ന ഇവരുടെ സാധനങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ മലയാളികളാണെന്ന് തിരിച്ചറിഞ്ഞത്. കാശ്മീരിലെ ദാല്‍ തടാകത്തിനടുത്തുള്ള ലോഡ്ജില്‍ താമസിച്ചിരുന്ന ഇവരെ കുപ്വാരയിലെ ലോലാബ് വനത്തിലെ ലഷ്ക്കറെ ക്യാമ്പില്‍ എത്തിച്ചത് പര്‍വീണ്‍ എന്ന കാശ്മീരി പെണ്‍കുട്ടിയാണ്. സംഘത്തിലുണ്ടായിരുന്ന 24 പേര്‍ക്കും ആയുധങ്ങളും പരിശീലനവും നല്‍കിയത് മുഹമ്മദ് സബിര്‍ എന്ന പാക്കിസ്ഥാനിയായിരുന്നു. മലയാളി യുവാക്കളെ കാശ്മീരിലെത്തിച്ചത് തടിയന്റവിട നസീറാണ്. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ ലഷ്ക്കറെ തൊയ്ബയുമായി മലയാളി യുവാക്കളെ ബന്ധപ്പെടുത്തിയത് തടിയന്റവിട നസീറാണ്.
തീവ്രവാദ പ്രവര്‍ത്തനത്തിന് യുവാക്കളെ പരിശീലിപ്പിക്കുന്നതിന് 2006 മുതല്‍ നീര്ച്ചാല്, പൂതപ്പാറ, കാഞ്ഞങ്ങാട് പള്ളി, കറുത്ത മക്കത്ത് ചെട്ടിപ്പടി, കളമശ്ശേരി, ഫാല്‍ക്കണ്‍ ഇന്‍ഡസ്ട്രിയല്‍ ബി, കണിയാപുറം കലൂര്‍ ജുമാമസ്ജിദ് ഷോപ്പിംഗ് കോംപ്ലക്സ് മുതലായ സ്ഥലങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചതും നവാസായിരുന്നു. 2008 ആഗസ്റ്റ് 14നായിരുന്നു അവസാന ക്ലാസായ കണ്ണൂരിലെ നീര്ച്ചാലില്നിന്നും അഞ്ചുപേരെ കാശ്മീരിലേക്ക് പരിശീലനത്തിന് പോകാന്‍ തെരഞ്ഞെടുത്ത്. ഇവര്‍ക്ക് സാമ്പത്തികസഹായം നല്‍കിയത് സര്‍ഫറാസ് നവാസ് കേസിലെ 24-ാം പ്രതിയായ വാലിയാണ്. തടിയന്റവിട നസീറിനെ ഏറ്റുമുട്ടല്‍ സംഭവത്തിനുശേഷം ബംഗ്ലാദേശിലേക്കും രക്ഷപ്പെടാന്‍ സൗകര്യം ചെയ്തുകൊടുത്തതും വാലിയായിരുന്നു. ഈ തീവ്രവാദ കേസില്‍ പ്രതികളായ വാലിയെയും സാബിര്‍ എന്ന അയൂബിനെയും ഇനിയും പിടികൂടിയിട്ടില്ല. അബ്ദുള്‍ നാസര്‍ മദനി പരിശുദ്ധനാണെന്ന് അവകാശപ്പെടുന്നവര്‍ എന്‍ഐഎ കുറ്റപത്രത്തില്‍ നസീറിന്റെ കളമശ്ശേരി ബസ് കത്തിക്കല്‍ സംഭവത്തിലും കോഴിക്കോട്, ബംഗളൂരു സ്ഫോടനത്തിലും മദനിയുടെ സഹചാരിയായ നസീറിന്റെ പങ്ക് തെളിയിച്ചതോടെ ഈ അവകാശവാദത്തിലെ പൊള്ളത്തരംകൂടി പുറത്തുവന്നിരിക്കുകയാണ്.
എന്‍ഐഎ കുറ്റപത്രം തെളിയിക്കുന്നത് കേരളത്തില്‍പോലും ലഷ്ക്കറെ തൊയ്ബയുടെ പ്രവര്‍ത്തനവും സ്വാധീനവും സജീവമാണെന്നാണ്. മറ്റ് മതങ്ങളിലുള്ളവരെ പണംകൊടുത്ത് സ്വാധീനിച്ച് മതം മാറ്റിയാണ് തീവ്രവാദ പ്രവര്ത്തനത്തിനെത്തിക്കുന്നത്. ലൗ ജിഹാദിന്റെ ഇരകളെയും ആത്മഹത്യാ സ്ക്വാഡാക്കാന് പരിശീലനം നല്‍കുന്നതായും വാര്‍ത്തയുണ്ട്. കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ പ്രീണനം ഒരു സജീവ വിഷയമാണ്. ഇപ്പോള്‍ തീവ്രവാദക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനി സിപിഎം സെക്രട്ടറി പിണറായി വിജയന്റെ കേരള യാത്രയില്‍ സജീവസാന്നിധ്യമായിരുന്നല്ലോ. മദനിയില്ക്കൂടി ന്യൂനപക്ഷ പ്രീണനം നേടാന്‍ നടത്തിയ ശ്രമം തിരിച്ചടിയായി എന്ന് തിരുവനന്തപുരം പാര്‍ട്ടി സമ്മേളനം അംഗീകരിക്കുകയുണ്ടായി. ഇപ്പോഴും മതന്യൂനപക്ഷ പ്രീണനം ലക്ഷ്യമിടുന്നുവെന്നാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനം വ്യക്തമാക്കുന്നത്. മുസ്ലീങ്ങളും കമ്മ്യൂണിസ്റ്റുകളും സാമ്രാജ്യത്വവിരുദ്ധരായതിനാല് സംഘപരിവാറിന്റെ “ന്യൂനപക്ഷ കടന്നാക്രമണങ്ങള്‍ക്കെതിരെ” ഒപ്പം നില്‍ക്കണമെന്നാണ് ആഹ്വാനം.
കേരളത്തില്‍ 26 ശതമാനം വരുന്ന മുസ്ലീം ജനത സംസ്ഥാനത്തെ ഇസ്ലാമിക സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള തീവ്രശ്രമത്തിന്റെ ഭാഗമാണ് ഈ തീവ്രവാദ ക്ലാസുകളും ലഷ്ക്കറെയുമായുള്ള സഹകരണവും മറ്റും തെളിയിക്കുന്നത്. പാക്കിസ്ഥാന് ആസ്ഥാനമായ ഇന്ത്യയില്‍ നിരോധിത സംഘടനയായ ലഷ്ക്കറെ തൊയ്ബയുടെ വേരുകള്‍ കേരളത്തിലും ഓടുന്നുവെന്ന തിരിച്ചറിവ് ഞെട്ടിപ്പിക്കുന്നതാണ്. ഇപ്പോള്‍ പ്രതികളെ താമസിപ്പിച്ചിരിക്കുന്ന എറണാകുളം സബ്ജയിലിന് സായുധ പോലീസിന്റെ സുരക്ഷ ഏര്‍പ്പെടുത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശവും കേരളത്തിന്റെ ആശങ്ക അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്നു. ജയില്‍ വകുപ്പിന്റെയും പോലീസിന്റെയും ആവശ്യത്തെത്തുടര്‍ന്നാണ് ഈ നടപടി. കേസിന്റെ വിചാരണ ഫെബ്രുവരി 27ന് ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന സാഹചര്യത്തില്‍ ഈ പ്രതികളെ റോഡ് മാര്‍ഗം എത്തിക്കുന്നതിലെ സുരക്ഷാ പ്രശ്നങ്ങളും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: