കാലടി: ഗോമാതാവിനെ ക്ഷേത്രസങ്കേതത്തില്‍ വച്ച് പരസ്യമായി കൊല്ലുക, ക്ഷേത്രഭൂമികള്‍ കയ്യേറുക, സംഘടിത ഭൂമാഫിയാ പ്രവര്‍ത്തനംവഴി ഹൈന്ദവരുടെ ഭൂമി കൈക്കലാക്കുക, രാഷ്ട്രീയക്കാരുടെ ചെയ്തികളാല്‍ ക്ഷേത്രങ്ങള്‍ മലിനമാക്കുക, ദേവസ്വം ബോര്‍ഡില്‍ രാഷ്ട്രീയക്കാരെ പ്രവേശിപ്പിച്ച് നിയമവിരുദ്ധ പ്രവര്‍ത്തികള്‍ നടത്തുക തുടങ്ങിയ കുത്സിത പ്രവര്‍ത്തികളാല്‍ സര്‍ക്കാര്‍ ഹൈന്ദവസമൂഹത്തെ വേട്ടയാടുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ പറഞ്ഞു. ചൊവ്വര ചിദംബരേശ്വര ക്ഷേത്രത്തിലെ സാംസ്ക്കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു ടീച്ചര്‍. ഇതര മതവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിയന്ത്രിത ദേവാലയ ബോര്‍ഡുകള്‍ ഉണ്ടാകണമെന്നും ഹൈന്ദവരെ വേട്ടയാടുന്നത് മാപ്പര്‍ഹിക്കുന്നതല്ലെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ശബരിമല മുന്‍മേല്‍ശാന്തി ആത്രശ്ശേരി രാമന് നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. പ്രഥമ ചിദംബരേശ്വര പുരസ്ക്കാരം വാദ്യകലാനിധി ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക് ശശികല ടീച്ചര്‍ സമര്‍പ്പിച്ചു. ശശികല ടീച്ചര്‍ക്കുള്ള ആചാര്യഗുരുദക്ഷിണ ക്ഷേത്രം ട്രഷറര്‍ ഷിബു ചൊവ്വര നിര്‍വഹിച്ചു. കൊച്ചിന് ദേവസ്വം ബോര്‍ഡ് മെംബര്‍ കെ.കുട്ടപ്പന്, ഭക്തിപ്രസ്ഥാനാചാര്യന് മണിമന്ദിരം കൃഷ്ണകുമാര്‍, ക്ഷേത്രസെക്രട്ടറി എ.ബി.മോഹന്‍ദാസ്, പ്രസിഡന്റ് ജിഷ്ണു പിഷാരടി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഊട്ടുപുര പുനര്‍നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിച്ചതായി മെമ്പര്‍ കുട്ടപ്പന്. കെ.അറിയിച്ചു.
ക്ഷേത്രംഗത്തെ പ്രമുഖരായ നീലകണ്ഠന് നമ്പൂതിരി (മുന്‍ ക്ഷേത്ര മേല്‍ശാന്തി) വാരനാട്ട് നാരായണ കുറുപ്പ് (മുടിയേറ്റ്) എടനാട് രാജന് നമ്പ്യാര്‍ (ചാക്യാര്‍ കൂത്ത്) മറ്റൂര്‍ വേണു (പഞ്ചവാദ്യം) രാധാകൃഷ്ണന് നായര്‍ വയല്‍ക്കര (അയ്യപ്പന് വിളക്ക്) ടി.എം.ഉണ്ണികൃഷ്ണനാചാരി, എ.എസ്.സുരേഷ്, സി.ഗോവിന്ദന്‍കുട്ടി, എം.സി.ബിജു എന്നിവരെ വിവിധ സാംസ്ക്കാരിക സംഘടനാ പ്രവര്‍ത്തകര്‍ ഉപഹാരം നല്കി ആദരിച്ചു. തിരുവുത്സവ ഭാഗമായുള്ള സമ്മേളനത്തില്‍ 35,000 രൂപ മൂന്ന് വ്യക്തികള്‍ക്ക് ചിദംബരേശ്വര സേവാ സഹായനിധിയായി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: